Advertisment

മറച്ചുവേക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്‍റുകള്‍ക്ക് പിന്നില്‍.... എന്നാല്‍ മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും....അശ്ലീല കമന്റിന് ഫോട്ടോയിലൂടെ മറുപടി നൽകി സാധിക

author-image
ഫിലിം ഡസ്ക്
Updated On
New Update

താരങ്ങള്‍ക്ക് നേരെ അശ്ലീല കമന്‍റുകള്‍ വരുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. ഏറ്റവും ഒടുവില്‍ പ്രതികരിച്ചിരിക്കുന്നത് സാധിക വേണുഗോപാല്‍ ആണ്. സ്വന്തം നിലപാടുകള്‍ വെട്ടിതുറന്ന് പറയുന്ന താരമാണ് സാധിക വേണുഗോപാല്‍.

Advertisment

publive-image

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ മോശം കമന്‍റുകള്‍ക്കും സദാചാര പരാമര്‍ശങ്ങള്‍ക്കും മറുപടി നല്‍കുകയാണ് സാധിക. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാധിക തുറന്നുപറയുന്നത്.

‌'സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആളുകള്‍ പലവട്ടം അശ്ലീല കമന്‍റുകളും മെസേജുകളും ഫോട്ടോകളും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട് , കാശുണ്ടാക്കാന്‍ എന്തും ചെയ്യും , കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ പല കമന്‍റുകളും വന്നിട്ടുണ്ട്. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുമുണ്ട്. എല്ലാവര്‍ക്കുമായി ഒരൊറ്റ മറുപടിയേ ഉള്ളൂ; ഞാന്‍ എന്‍റെ ജോലിയുടെ ഭാഗമായി പല തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കും.

publive-image

അത് എന്‍റെ ഉത്തരവാദിത്തവും ജോലിയോടുളള ആത്മാര്‍ഥതയുമാണ്. അതിന്‍റെ പേരില്‍ നിങ്ങള്‍ക്ക് എന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ല'- സാധിക പറഞ്ഞു.

മറച്ചുവേക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്‍റുകള്‍ക്ക് പിന്നില്‍. എന്നാല്‍ മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത് - സാധിക പറഞ്ഞു.

മലയാളികള്‍ കപട സദാചാരവാദികള്‍ ആണെന്ന് തോന്നിയിട്ടുണ്ട്. എല്ലാം കാണാനും കേള്‍ക്കാനും ഇഷ്ടമാണ്. എന്നാല്‍ ആരും അത് അറിയരുത് എന്ന നിലാപാടാണ് - സാധിക കൂട്ടിച്ചേര്‍ത്തു.

 

Advertisment