Advertisment

സെയ്ഫിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി; പരസ്യചിത്ര സംവിധായകനായ പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്

author-image
ഫിലിം ഡസ്ക്
Updated On
New Update

സിജു വിത്സന്‍,അനുശ്രീ,അപര്‍ണ ഗോപിനാഥ് എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന പുതിയ മലയാള ചിത്രമാണ് സെയ്ഫ്. ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. നവാഗതനായ പ്രദീപ് കാളീപുരത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisment

publive-image

രാഹുല്‍ സുബ്രമണ്യം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷാജി പല്ലാരിമംഗലം ആണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രം നിര്‍മിക്കുന്നത് എപ്പിഫാനി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരി മംഗലവും സര്‍ജു മാത്യുവും ചേര്‍ന്നാണ്.

മിഥുന്‍ രമേഷ്, ഹരീഷ് പേരടി, ലക്ഷ്മി പ്രിയ, കൃഷ്ണ ചന്ദ്രന്‍,ദിവ്യ പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സെയ്ത്താന്‍ എന്ന തമിഴ് ചിത്രത്തിന്റെ ക്യാമറമാനും പരസ്യചിത്ര സംവിധായകനുമായ പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Advertisment