Advertisment

സഗീര്‍ തൃക്കരിപ്പൂരിന്റെ വിയോഗം: അനുശോചനവുമായി കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, കായംകുളം എന്‍ആര്‍ഐ-കുവൈറ്റ്, ജെസിസി കുവൈറ്റ്, ഐസിഎഫ് കുവൈറ്റ് എന്നീ സംഘടനകള്‍

New Update

publive-image

Advertisment

കുവൈറ്റ്: കൊവിഡ് ബാധിച്ച് മരിച്ച കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനും കെ.കെ.എം.എ. രക്ഷാധികാരിയുമായിരുന്ന സഗീര്‍ തൃക്കരിപ്പൂരിന്റെ നിര്യാണത്തില്‍ അനുശോചനപ്രവാഹം.

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അനുശോചിച്ചു. സാമൂഹ്യ പ്രവർത്തകർക്ക് മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം എന്നു പ്രസിഡന്റ് സലിം രാജ് . ജനറൽ സെക്രട്ടറി അലക്സ് മാത്യൂവും അനുശോചനക്കുറിപ്പിൽ പറഞ്ഞു

കുവൈത്ത് ഇന്ത്യൻ ഇസ്ലാഹി സെൻ്റർ അനുശോചിച്ചു. കുവൈത്തില്‍ സാമൂഹിക, സാംസ്‌കാരിക, മത, സേവന മേഖലകളില്‍ പ്രത്യേകിച്ചും കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിലും നേതൃ പരമായി തന്നെ സജീവസാന്നിധ്യമായിരുന്നു. അദ്ദേഹത്തിൻ്റെ നന്മകൾ മുന്നിൽ വെച്ച് പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും ഇസ്‌ലാഹീ സെൻ്റർ പ്രസിഡന്റ്‌ ഡോ. അബ്ദുൽ ഹമീദ് കൊടുവള്ളിയും ജനറൽ സെക്രട്ടറി ജസീർ പുത്തൂർ പള്ളിക്കലും അറിയിച്ചു.

നതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) കുവൈറ്റ് അനുശോചിച്ചു. കുവൈറ്റ് - ഇന്ത്യൻ സമൂഹത്തിനിടയിൽ സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തകനായിരുന്നു സഗീർ തൃക്കരിപ്പൂർ. നീണ്ട പ്രവാസ ജീവിതം മുഴുവനും അവശത അനുഭവിക്കുന്നവർക്കായി മാറ്റിവെച്ച വലിയ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. മികച്ച സംഘാടക മികവ് കൊണ്ട് തന്‍റെ കർമ്മപഥങ്ങളെ അതുല്യമാക്കിയ സഗീർ തൃക്കരിപ്പൂരിന്‍റെ വേർപാട്‌ കുവൈറ്റ് സാമൂഹിക-സാംസ്‌കാരിക മേഖലയുടെ ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്ന് ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) കുവൈറ്റ് അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.

ഗീർ തൃക്കരിപ്പൂരിന്റെ നിര്യാണത്തിൽ ICF കുവൈറ്റ് നാഷണൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മികച്ച സംഘാടകനും സൗമ്യമായ വ്യക്തിത്വത്തിനുടമയുമായിരുന്ന സഗീർ സാഹിബിന്റെ വിയോഗം കുവൈറ്റിലെ പൊതു രംഗത്ത്‍ സൃഷ്ടിക്കുന്ന ശൂന്യത കനത്തതായിരിക്കുമെന്ന് ICF അനുശോചന സന്ദേശത്തിൽ പറഞ്ഞു .

ഭാര്യ മരിച്ച് ദിവസങ്ങൾക്കകം തന്നെ സഗീറും മരണത്തിനു കീഴടങ്ങിയതോടെ, അതീവ ദുഃഖിതരായി കഴിയുന്ന മക്കളുടെയും കുടുംബാംഗങ്ങളുടെയും വിഷമത്തിൽ പങ്ക് ചേരുന്നതായും ICF അനുശോചന കുറിപ്പിൽ പറഞ്ഞു. ഐ സി എഫ് കുവൈറ്റ് പ്രസിഡൻറ് അബ്ദുൽ ഹകീം ദാരിമി പ്രാർത്ഥന നടത്തി.

ഗീർ തൃക്കരിപ്പൂരിന്‍റെ വേർപാടിൽ കായംകുളം NRIs - കുവൈറ്റ് അനുശോചിച്ചു. സമൂഹത്തിലെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് എന്നും ആശ്രിതനായിരുന്ന അദ്ദേഹം വേറിട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കുവൈറ്റ് മലയാളികളുടെ മനംകവർന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹമെന്നു കായംകുളം NRIs - കുവൈറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment