Advertisment

സഹൽ അബ്ദുൽ സമദ് 2025 വരെ ബ്ലാസ്റ്റേഴ്‌സില്‍ തുടരും

New Update

 

കൊച്ചി: സഹൽ അബ്ദുൽ സമദുമായി കേരള ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കി. 2025 വരെയാണ് ക്ലബ് താരവുമായി കരാർ ദീർഘിപ്പിച്ചത്. നേരത്തെ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് കണ്ണൂര്‍ സ്വദേശിയായ ഈ 23കാരന്‍.

‘ടീമിനൊപ്പം സഹൽ തുടരുന്നതു കേരളത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു; ഒപ്പം വലിയ ഉത്തരവാദിത്തവും’ – ബ്ലാസ്റ്റേഴ്സ് സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. ഐഎസ്എൽ എമർജിങ് പ്ലയർ ഓഫ് ദി സീസൺ, എഐഎഎഫ് എമർജിങ് പ്ലയർ ഓഫ് ദി ഇയർ എന്നീ പുരസ്കാരങ്ങളും ഇതിനകം ഈ 23കാരനെ തേടിയെത്തിയിട്ടുണ്ട്.

Advertisment