Advertisment

"ഇതാണ് എന്റെ നാട്, എന്റെ ആളുകൾ, എന്റെ വീട്. ഞാൻ ഇവിടെതന്നെ തുടരും, മഞ്ഞപ്പടയ്ക്ക് ആവേശമായി സഹൽ; ബ്ലാസ്റ്റേഴ്സിൽ തുടരും, കരാർ കാലാവധി നീട്ടി

New Update

കൊച്ചി: ബ്ലാസ്റ്റേഴ്സിനൊപ്പം സഹൽ അബ്ദുൽ സമദ് തുടരും. നിരവധി മുൻനിര താരങ്ങൾ വിട്ടുപോയ വർഷത്തിൽ ടീമിനും ആരാധകർക്കും ഒരു പോലെ ആവേശം നൽകുന്നതാണ് രാജ്യത്തെ ഏറ്റവും മികച്ച മിഡ് ഫീൽഡർമാരിൽ മുൻ നിരക്കാരനായ സഹലുമായുള്ള കരാർ നീട്ടിയത്. 2025വരെയാണ് കരാർ ദീർഘിപ്പിച്ചത്. 2018-19 ഐ‌എസ്‌എൽ സീസണായിരുന്നു സഹൽ എന്ന പ്രതിഭക്ക് വഴിത്തിരിവായത്

Advertisment

publive-image

ഐ‌എസ്‌എൽ എമർജിംഗ് പ്ലെയർ ഓഫ് ദി സീസൺ, എ.ഐ.എഫ്.എഫ്. എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ എന്നിവ ആക്രമണകാരിയായ ഈ മിഡ് ഫീൽഡറെ തേടിയെത്തി. ആരാധകരുടെ പ്രിയപ്പെട്ട 'ഇന്ത്യൻ ഓസിൽ' കഴിഞ്ഞ വർഷം ദേശീയ അണ്ടർ 23 ടീമിനൊപ്പവും ബൂട്ടുകെട്ടി. അതേ വർഷം ജൂണിൽ കുറകാവോയ്‌ക്കെതിരായ കിംഗ്സ് കപ്പ് മത്സരത്തിൽ സീനിയർ ദേശീയ ടീമിലും സഹൽ അരങ്ങേറ്റം കുറിച്ചു

"ഇതാണ് എന്റെ നാട്, എന്റെ ആളുകൾ, എന്റെ വീട്. ഞാൻ ഇവിടെതന്നെ തുടരും,” ബ്ലാസ്റ്റേഴ്‌സുമായുള്ള ദീർഘകാല കരാർ ഒപ്പിട്ട് സഹൽ പറഞ്ഞു. കണ്ണൂർ സ്വദേശിയായ 23കാരൻ സഹൽ യുഎഇയിലെ അൽ-ഐനിലാണ് ജനിച്ചത്. എട്ടാം വയസ്സിൽ അബുദാബിയിലെ അൽ-ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിൽ ഫുട്ബോൾ കളിക്കാൻ ആരംഭിച്ചു

kerala blasters football news
Advertisment