സാഹിത്യോത്സവ്: സുലൈമാനിയ യുണിറ്റ് ഒന്നാം സ്ഥാനം

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Thursday, January 23, 2020

ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ സുലൈമാനിയ സെക്ടർ തല മത്സരത്തിൽ 174 പോയിന്റ് നേടി നേടി ഷാര സുലൈമാനിയ യൂണിറ്റിന് ഒന്നാം സ്ഥാനം.170 പോയിന്റ് നേടി വാദി മുറയ്ക് യൂണിറ്റി രണ്ടാം സ്ഥാനവും 156 പോയിന്റോടെ അൽ നഖീൽ യൂണിറ്റ മൂന്നാം സ്ഥാനവും നേടി. പതിനൊന്ന് വിഭാഗങ്ങളിൽ 70 ഇനം മത്സരങ്ങളിൽ 5 യുണിറ്റ്കളിൽ നിന്നായി നിരവധി മത്സരാർത്ഥികൾ മാറ്റുരച്ചു.

സയ്യിദ് സിറാജ് കോയ തങ്ങളുടെ പ്രാർത്ഥനയോടെ. രിസാല സ്റ്റഡി സർക്കിൾ സുലൈമാനിയ്യ സെക്ടർ ചെയർമാൻ സിദ്ദീഖ് മുസ്‌ലിയാർ സ്വാഗതം പറഞ്ഞുഐസിഫ് സെൻട്രൽ എക്സികൃട്ടീവ് അംഗം ഉണ്ണീൻ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. സുലൈമാനിയ സെക്ടർ ഐസിഫ് പ്രസിഡന്റ് സിദ്ധീഖ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.നാസർ സഅദി, അനസ് നവോദയ തുടങ്ങിയവർ സംസാരിച്ചു.

സാസ്കാരിക സമ്മേളനം ഐസിഫ് സുലൈമാനിയ സെക്ടർ സിക്രട്ടറി മുഹ്യുദ്ധീൻ വാഴക്കാട് ഉൽഘാടനം ചെയ്‌തു. സെക്ടർ ചയർമാൻ സിദ്ധീഖ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.ജിദ്ദ സിറ്റി സെൻട്രൽ ചെയർമാൻ താജുദ്ധീൻ നിസാമി മുഖ്യ പ്രഭാഷണം നടത്തി.വിവിധ വേദികളിലായി നടന്ന പരിപാടികൾക്ക് നജ്മുദ്ധീൻ ഫായിസ് സദകത്തുള്ള വരോട് മുസമ്മിൽ ഷബീർ എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ നജ്മുദ്ധീൻ സ്വാഗതവും ഫായിസ് കൊടുവള്ളി നന്ദിയും പറഞ്ഞു

×