Advertisment

സാഹോ 300 കോടി ക്ലബിലേക്ക് ; തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്

author-image
ഫിലിം ഡസ്ക്
Updated On
New Update

തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസിന്റെ ജൈത്രയാത്ര തുടരുന്നു. താരത്തിന്റെ രണ്ടാം ചിത്രമായ സാഹോയും ബോക്‌സ് ഓഫീസ് വന്‍ നേട്ടം കൊയ്യുകയാണ്. മൂന്നുദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ സാഹോ മുന്നുറുകോടി ക്ലബിലേക്ക് കുതിക്കുകയാണ്. 294 കോടിയിലധികം മൂന്നുദിനത്തെ പ്രദര്‍ശനം കൊണ്ട് ചിത്രം നേടിയതായി നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

Advertisment

publive-image

94 കോടി രൂപയാണ് ബോളിവുഡില്‍ നിന്ന് പ്രഭാസ് ചിത്രം സാഹോ കരസ്ഥമാക്കിയത്. പ്രദര്‍ശന ദിനമായ വെള്ളിയാഴ്ച്ച ബോളിവുഡ് കളക്ഷന്‍ 24 കോടിയായിരുന്നു. രണ്ടാം ദിനം 25.20 കോടിയും മൂന്നാംദിനം 29.48 കോടിയും നാലാം ദിനം 14.2 കോടിയും സാഹോ വാരിക്കോരി.

ആദ്യദിനം ബോളിവുഡില്‍ വന്‍ കളക്ഷന്‍ നേടുന്ന മൂന്നാം ചിത്രമെന്ന ഖ്യാതിയും ഇതോടെ സാഹോ സ്വന്തമാക്കി. ഓവര്‍സീസ് കളക്ഷന്‍53.25 കോടിയാണ് മൂന്നുദിവസത്തെ സാഹോയുടെ കളക്ഷന്‍. ബോക്‌സ് ഓഫീസിലും ചരിത്രം തിരുത്തിക്കുറിച്ചുള്ള സാഹോയുടെ കുതിപ്പ് പ്രഭാസിന്റെ താരമൂല്യമാണ് വ്യക്തമാക്കുന്നത്.

ബാഹുബലിയിലൂടെ തന്റെ അഭിനയ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ച പ്രഭാസ് തന്നെയാണ് സാഹോയുടെ പ്രധാന ഘടകം. നായകന്റെ താരമൂല്യവും അഭിനയശേഷിയും വാണിജ്യപരമായി സംവിധായകന്‍ ഉപയോഗപ്പെടുത്തിയ മറ്റൊരു സിനിമയാണ് സാഹോ.

ബാഹുബലിയില്‍ കണ്ട പ്രഭാസിനെയല്ല ആരാധകര്‍ സാഹോയില്‍ കണ്ടതെന്ന് നിസംശയം പറയാം. തികച്ചും വ്യത്യസ്തമായ മാറ്റങ്ങളോടെയാണ് പ്രഭാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

തികച്ചും വ്യത്യസ്തമയ ഭാവമാറ്റങ്ങളോടെയായിരുന്നു താരത്തിന്റെ അഭിനയം. ആരാധകരെ നിരാശരാക്കാതെ സസ്പെന്‍സ്,ആക്ഷന്‍, ട്വിസ്റ്റ് എല്ലാം കൂട്ടിയിണക്കിയ അത്യുഗ്രന്‍ പ്രഭാസ് ചിത്രം. തിയറ്ററിലെത്തിയവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന മാസ് ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് .

ബാഹുബലിയെ അപേക്ഷിച്ച് ഏറെ കായികക്ഷമത ആവശ്യമുളള ചിത്രത്തിനായി പ്രഭാസ് നടത്തിയ കഠിനാധ്വാനവും ചിത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ മികവിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയാറുള്ള താരമാണ് പ്രഭാസെന്നതിനുള്ള ഉദാഹരണമാണ് സാഹോ.

നഗരത്തില്‍ നടക്കുന്ന വലിയ സ്വര്‍ണക്കവര്‍ച്ചയെ തുടര്‍ന്ന് നടക്കുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.ചിത്രത്തില്‍ ഇന്റലിജന്‍ന്‍സ് അണ്ടര്‍ കവര്‍ പോലീസ് ഓഫീസര്‍ വേഷത്തില്‍ പ്രഭാസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായി ശ്രദ്ധ കപൂറും പ്രത്യക്ഷപ്പെടുന്നു. അഭിനേതാക്കള്‍ തങ്ങള്‍ക്ക് ലഭിച്ച വേഷം മനോഹരമായി കൈകാര്യം ചെയ്ത ആക്ഷന്‍ ചിത്രത്തിന്റെ മറ്റൊരു പ്രധാന ഘടകം പ്രഭാസ്- ശ്രദ്ധ കപൂര്‍ താരജോഡികളുടെ കെമിസ്ട്രിയാണ്.

റൊമാന്റിക് നായികയില്‍ നിന്നും ആക്ഷന്‍ നായികയിലേക്കുള്ള മാറ്റം ശ്രദ്ധ കപൂര്‍ വളരെ ഭദ്രമായി ചെയ്തപ്പോള്‍ പ്രഭാസ്- ശ്രദ്ധാ കപൂര്‍ കൂട്ടുകെട്ട് ചിത്രത്തിന്റെ പ്രധാന വിജയഘടകമായി.ആക്ഷന്‍ പോലെ തന്നെ പ്രണയ രംഗങ്ങളിലും ഈ കെമിസ്ട്രി വര്‍ക്ക്ഔട്ട് ചെയ്യ്തിട്ടുണ്ട്. സാഹോയിലൂടെ മികച്ച നായിക-നായക കഥാപാത്രങ്ങളായി മാറുകയാണ് പ്രഭാസും ശ്രദ്ധ കപൂറുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

ഒരു ഇന്റലിജന്‍ന്‍സ് അണ്ടര്‍ കവര്‍ പോലീസ് ഓഫീസറായ അശോക് എന്ന കഥാപാത്രമായി പ്രഭാസ് തിളങ്ങുമ്പോള്‍ താരത്തിനൊപ്പം മികച്ച പ്രകടനവുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായ അമൃത നായരായി ശ്രദ്ധയും ചിത്രത്തില്‍ തിളങ്ങി നില്‍പ്പുണ്ട്. ഒരു കിടുക്കാച്ചി എന്‍ട്രിയാണ് ചിത്രത്തില്‍ പ്രഭാസിന്റേത്.

ആരാധകരെ കൈയിലെടുക്കാന്‍ അതുമതി. സ്പോര്‍ട്സ് കാറുകളുടെ ഗണത്തില്‍പെട്ട പാഗനി സോണ്ട ഹൂറേയിലുള്ള പ്രഭാസിന്റെ വരവ്. ആക്ഷന്‍ സിനിമയെന്ന ഖ്യാതിയോടെയെത്തിയ സഹോയുടെ പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് .

ബിഗ് ബജറ്റ് ചിത്രത്തിന്റെ സാങ്കേതിക മികവും എടുത്തുപറയേണ്ട കാര്യമാണ്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ചിത്രത്തിനായി കൂടുതല്‍ തുകയും ചെലവഴിച്ചത് സാങ്കേതിക മികവിനാണ്.ലോകസിനിമയിലെ പ്രഗത്ഭരാണ് ചിത്രത്തിന്റെ സാങ്കേതികമേഖലയില്‍ അണിനിരന്നത്.

Advertisment