Advertisment

വില്ലന്‍ ലുക്കില്‍ ചങ്കി പാണ്ഡെ; സാഹോയുടെ മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

author-image
ഫിലിം ഡസ്ക്
Updated On
New Update

ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ ക്യാരക്ടര്‍ പോസ്്റ്റര്‍ സാഹോയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വില്ലന്‍ വേഷമാണ് ചിത്രത്തില്‍ ചങ്കി പാണ്ഡെ കൈകാര്യം ചെയ്യുന്നതെന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.

Advertisment

ഓഗസ്റ്റ് 30 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് ചങ്കി പാണ്ഡെയുടേത്. പ്രഭാസിന്റെയും ശ്രദ്ധാ കപൂറിന്റെയും ക്യാരക്ടര്‍ പോസ്്റ്ററിനായുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകര്‍.

publive-image

ആക്ഷന് പ്രധാന്യം നല്‍കുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍ വാംസിപ്രമോദാണ്. പ്രമുഖ സംവിധായകന്‍ സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാനാണ് .പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍.

പ്രഭാസും ശ്രദ്ധാ കപൂറും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളം സിനിമാ താരം ലാല്‍, ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട് ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ്‌ഗോപി കൃഷ്ണ, അജയ് സുപാഹിയ.

കോസ്റ്റിയൂം ഡിസൈന്‍തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍ സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്‌സ് പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാംലക്ഷ്മണ്‍.

Advertisment