Advertisment

സായ് പല്ലവിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞു യുവനടന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

അഭിനയിച്ച ഭാഷകളിലെല്ലാം നിരവധി ആരാധകരുള്ള താരമാണ സായ് പല്ലവി. തെലുങ്കില്‍ സായ്‍ പല്ലവിയുടെ ആദ്യത്തെ ചിത്രം വലിയ ഹിറ്റുമായിരുന്നു. അതാണ് അവിടെ ആരാധകരാകാൻ കാരണം.

Advertisment

publive-image

എന്തായാലും പ്രേക്ഷകര്‍ മാത്രമല്ല സെലിബ്രിറ്റികളും സായ് പല്ലവിയുടെ ആരാധകരാണെന്നാണ് മറ്റൊരു കാര്യം. സായ് പല്ലവിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് വരുണ്‍ തേജ് പറയുന്നത്.സായ് പല്ലവി നായികയായ ഫിദ എന്ന തെലുങ്ക് ചിത്രത്തിലെ നായകനായിരുന്നു വരുണ്‍ തേജ്.

റാഷി ഖന്ന, പൂജ ഹെഗ്‍ഡ്, സായ് പല്ലവി എന്നിവരില്‍ ആരെയാണ് വിവാഹം കഴിക്കാൻ ആഗ്രഹം എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു വരുണ്‍ തേജ് നല്‍കിയത്. സായ് പല്ലവിയെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നായിരുന്നു വരുണ്‍ തേജിന്റെ മറുപടി. പൂജ ഹെഗ്‍ഡെയുമായി ഡേറ്റ് ചെയ്യാൻ ആഗ്രഹമുണ്ടെന്നും വരുണ്‍ തേജ് പറഞ്ഞു.

Advertisment