Advertisment

സൂര്യയും സായിയും കേരളത്തിൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സൂര്യയും സായിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരുപാടിയുടെ ഭാഗമായി കേരളത്തിൽ എത്തിയ താരങ്ങൾക്ക് വൻ സ്വീകരണമൊരുക്കിയിരിക്കുകയാണ് ആരാധകർ. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് ഇരുവരും എത്തിയിരിക്കുന്നത്.

നന്ദ ഗോപാൽ കുമരൻ അഥവാ എൻ ജി കെ എന്ന രാഷ്ട്രീയപ്രവർത്തകനായാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. സൂര്യ ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എൻജികെ. ശെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സൂര്യ- സായി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് എൻ ജി കെ. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവുമാണ് ‘എന്‍ ജി കെ’ നിര്‍മ്മിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ശിവകുമാര്‍ വിജയന്‍ ഛായാഗ്രഹണവും അനല്‍ അരസു സംഘട്ടന രംഗങ്ങളും ഒരുക്കിയിരിക്കുന്നു.

Advertisment