Advertisment

സൈദ് കരിപ്പോളിന് സ്വീകരണം നൽകി

New Update

ജിദ്ദ: ഉംറ നിർവഹിക്കാൻ വന്ന തിരൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സൈദ് കരിപ്പോളിന് റുവൈസ് ഏരിയ കെഎംസിസി സ്വീകരണം നൽകി. റുവൈസ് കെഎംസിസി വൈസ് പ്രസിഡന്റ് സയ്യിദ് മുഹ്‌ദാർ തങ്ങൾ കാളികാവ് അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസി ഡന്റ് മുസ്തഫ ചെമ്പൻ പരിപാടി ഉത്ഘാടനം ചെയ്തു.

Advertisment

publive-image

തിരൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സൈദ് കരിപ്പോളിന് റുവൈസ് കെഎംസിസി വക ഉപഹാരം സയ്യിദ് മുഹ്‌ദാർ തങ്ങൾ നൽകുന്നു

മുസ്തഫ ആനക്കയം, ശരീഫ് മുസ്ലിയാരങ്ങാടി, സലീം കരിപ്പോൾ, മുഹമ്മദ് കാടാമ്പുഴ, നാസർ കോഡൂർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. റുവൈസ് കെഎംസിസി വക ഉപഹാരം സയ്യിദ് മുഹ്‌ദാർ തങ്ങൾ സൈദ് കരിപ്പോളിന് നൽകി.

സൈദ് കരിപ്പോൾ മറുപടി പ്രസംഗം നടത്തി. കെഎംസിസി പ്രവർത്തകർ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണെന്നും ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.റുവൈസ് കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി സ്വാഗതവും സെക്രട്ടറി ഫിറോസ് പടപ്പറമ്പ് നന്ദിയും പറഞ്ഞു.

 

Advertisment