Advertisment

ഇന്തൊനേഷ്യന്‍ കിരീടം തേടി സൈന നെഹ്വാള്‍: എതിരാളി കരോലിനാ മാരിന്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ജക്കാര്‍ത്ത: ഇന്തൊനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ കിരീടം തേടി സൈന നെഹ്വാള്‍ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് ഫൈനല്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ.

Advertisment

publive-image

ഫൈനലില്‍ ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ കരോലിനാ മാരിനാണ് എതിരാളി.ക്വാര്‍ട്ടറില്‍ പി വി സിന്ധുവിനെ മാരിന്‍ തോല്‍പ്പിച്ചിരുന്നു. സ്പാനിഷ് താരമായ മാരിന്‍ ടൂര്‍ണമെന്റില്‍ അഞ്ചാം സീഡും സൈന എട്ടാം സീഡുമാണ്.

ഇരുവരും തമ്മിലുള്ള 11 മത്സരങ്ങളില്‍ മാരിന്‍ ആറും സൈന അഞ്ചും കളി വീതം ജയിച്ചിട്ടുണ്ട്. എന്നാല്‍ അവസാനം കളിച്ച 2 മത്സരത്തിലും സൈനയെ മാരിന്‍ തോല്‍പ്പിച്ചിരുന്നു. 2009ലും 2010ലും 2012ലും സൈന ഇന്തൊനേഷ്യയില്‍ ചാംപ്യനായിട്ടുണ്ട്

Advertisment