Advertisment

ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരങ്ങളായ സൈനാ നെഹ്വാളും പി കശ്യപും വിവാഹിതരായി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരങ്ങളായ സൈനാ നെഹ്വാളും പി കശ്യപും വിവാഹിതരായി. ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സിനിമകായിക മേഖലയിലെ പ്രമുഖരുമാണ് ഹൈദരാബാദില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തത്.

Advertisment

publive-image

ഡിസംബര്‍ 21ന് വിപുലമായ വിവാഹസല്‍ക്കാരം നടക്കും. സൈനയും കശ്യപും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഇക്കാര്യം അടുത്തിടെവരെ നിഷേധിച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് വിവാഹക്കാര്യം ഇരുവരും സ്ഥിരീകരിച്ചത്.

ഒളിംപിക്‌സില്‍ വെങ്കല മെഡലും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടിയിട്ടുള്ള 28കാരിയായ സൈന മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവാണ് 32കാരനായ കശ്യപ്. 2005 മുതല്‍ ഇരുവരും ഹൈദരാബാദിലെ പി ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയിലാണ് ഒരുമിച്ച് പരിശീലനം നടത്തുന്നത്. ഇടക്കാലത്ത് സൈന ഗോപീചന്ദ് അക്കാദമി വിട്ടിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി.

Advertisment