Advertisment

ബലാത്സംഗ കേസ് പ്രതികളെ പൊലീസ് വെടിവെച്ച്‌ കൊന്ന സംഭവം; ഞങ്ങള്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന് സൈന നെഹ്‌വാള്‍

New Update

ഹൈദരാബാദ്: യുവ ഡോക്ടറെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാള്‍.മഹത്തായ കാര്യമാണ് ഹൈദരാബാദ് പോലീസ് ചെയ്തതെന്നു പറഞ്ഞ സൈന, ഞങ്ങള്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു.

Advertisment

publive-image

എന്നാല്‍ ഇങ്ങനെയുള്ള പൊലീസ് നടപടികളിലൂടെ ഭാവിയില്‍ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ നടക്കില്ലെന്ന് ഉറപ്പു വരുത്താനാവുമോ എന്നാണ് മറ്റൊരു ബാഡ്മിന്‍റണ്‍ താരമായ ജ്വാല ഗുട്ടയുടെ പ്രതികരണം.

ഡോക്ടറെ ചുട്ടെരിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്താന്‍ കൊണ്ടുവന്നതായിരുന്നു പ്രതികളെ. അതിനിടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെയാണ് നാലുപേരെയും പൊലീസ് വെടിവെച്ചുകൊന്നത്.

പ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് പൊലീസ് വെടിവെച്ച്‌ കൊന്നത്.

saina nehwal
Advertisment