Advertisment

പതിമൂന്നു വര്‍ഷത്തെ പ്രവാസ ജിവിതത്തിനു ശേഷം സൈനുദ്ധീൻ സഖാഫി നാട്ടിലേക്ക്

New Update

publive-image

Advertisment

അബുദാബി: പതിമൂന്ന് വർഷത്തെ പ്രവാസ ജിവിതം മതിയാക്കി സൈനുദ്ധീൻ സഖാഫി ജന്മ നാട്ടിലേക്ക് തിരികെ മടങ്ങുന്നു. മലപ്പുറം ഹാജിയാർ പള്ളി സ്വദേശിയായ സഖാഫി 13 വർഷം മുമ്പ് 2008 മെയ് 17 നു മർകസ് തൊഴിൽ ദാന പദ്ധതിയിലൂടെയാണ് പ്രവാസ ലോകത്ത് എത്തുന്നത്.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്ക്) യിൽ സെയിൽസ് അറ്റന്റെന്റ് ആയും സെയിൽസ് സൂപ്പർ വൈസർ ആയും ഉമ്മുന്നാർ ശവമാഖ് അൽ ദാബി ശഖ്‌ബൂത്ത് സിറ്റി എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഈ കാലയളവിൽ ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ സോഷ്യൽ വർക്കിലും സംഘടനാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം ആയിരുന്നു സഖാഫി.

ഐസിഎഫ് ഉമ്മുന്നാർ സെക്ടർ സെക്രട്ടറി, അബുദാബി സെന്റർ ഐസിഎഫ് എക്സികുട്ടീവ് അംഗം, ആര്‍.എസ്.സി മുറൂർ സെക്ടർ ചെയർമാൻ, ആര്‍.എസ്.സി അബുദാബി സോൺ എക്സികുട്ടീവ് അംഗം, എംഎസിസി എക്‌സികുട്ടീവ്, മഹ്ദിൻ മലപ്പുറം, അൽമഖർ തളിപ്പറമ്പ്, സിറാജുൽ ഹുദ കുറ്റ്യാടി, ഹിദായ വെള്ളില തുടങ്ങി സ്ഥാപനങ്ങളുടെ സഹകാരിയും പ്രധാന പ്രവർത്തകനുമായിരുന്നു സൗമ്യ ശീലനും മിത ഭാഷകനുമായ സഖാഫി.

ശിഷ്ട കാല ജിവിതം കുടുംബത്തോടൊപ്പം സന്തോഷ പൂർവ്വം കഴിയുന്നതോടൊപ്പം സോഷ്യൽ വർക്കിലും സംഘടനാ പ്രവർത്തതനത്തിലും സജീവമാവനാണ് ആഗ്രഹിക്കുന്നത് എന്ന് സഖാഫി പറഞ്ഞു. കോഡുർ സ്വദേശിനി റഷീദയാണ് ഭാര്യ. മൂത്ത മകൻ മുഹമ്മദ്‌ ശിബ്‌ലി മഅദിൻ മോഡൽ ആക്കാദമി 9 ക്ലാസ് വിദ്യാർത്ഥി ആണ്. മുഹമ്മദ്‌ സനാഹ് ഫാത്തിമ നജ സഹോദരങ്ങളാണ്.

-ഫഹദ് ചെട്ടിപ്പടി (അബുദാബി)

abu dhabi news
Advertisment