Advertisment

വിജയ് സേതുപതി ചിത്രം ‘സൈര നരസിംഹ റെഡ്ഡിയുടെ മോഷൻ ടീസർ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മക്കള്‍സെല്‍വന്‍ വിജയ് സേതുപതി ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രം സൈര നരസിംഹ റെഡ്ഡിയുടെ പുതിയ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് നായകവേഷത്തില്‍ എത്തുന്നത്.

വിജയ് സേതുപതിയുടെ 41ാം പിറന്നാളുമായി ബന്ധപ്പെട്ടാണ് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. രാജാ പാണ്ഡി എന്ന മക്കള്‍സെല്‍വന്റെ കഥാപാത്രത്തിന്റെ ലുക്കായിരുന്നു ടീസറിലുണ്ടായിരുന്നത്.

സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സൈര നരസിംഹ റെഡ്ഡി നിര്‍മ്മിക്കുന്നത് രാംചരണിന്റെ നിര്‍മ്മാണ കമ്പനിയായ കൊനിടെല പ്രൊഡക്ഷന്‍സാണ്. ചിത്രത്തിൽ സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തിൽ നയൻതാരയും എത്തുന്നുണ്ട്. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയും ബിഗ്‌ബി അമിതാഭ് ബച്ചനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രായൽസീമയിലെ സ്വാതന്ത്ര സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്‌ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ ഗുരുവിന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ എത്തുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

Advertisment