Advertisment

ചിരഞ്ജീവിയുടെ സെയ് റാ നരസിംഹ റെഡ്ഡി ജാപ്പനീസിലും ചൈനീസിലും എത്തുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

ചിരഞ്ജീവി നായകനായി പ്രദര്‍ശനത്തിന് എത്തിയ സെയ് റാ നരസിംഹ റെഡ്ഡി വിദേശ

ഭാഷകളിലേക്കും മൊഴിമാറ്റുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ജപ്പാനിലും ചൈനയിലുമാണ് സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിക്കുക.

Advertisment

publive-image

ഡബ്ബിംഗ് ജോലികള്‍ നടക്കുകയാണ്. റിലീസ് തീയ്യതി എപ്പോഴാണെന്ന് ഉടൻ പ്രഖ്യാപിക്കും. ശരിയായ ഗെറ്റപ്പോ അല്ലെങ്കില്‍ ഏതെങ്കിലും രൂപത്തെയോ കുറിച്ച് പരാമർശങ്ങളില്ലാത്ത സെയ് റായുടെ കഥാപാത്രമായിഎങ്ങനെയാണ് മാറിയതെന്ന് ചിരഞ്ജീവി നേരച്ചെ വിശദീകരിച്ചിരുന്നു. എങ്ങനെ കഥാപാത്രമായി മാറണം എന്നതിനെ കുറിച്ച് ഒരു സൂചനയുമുണ്ടായിരുന്നില്ല.

കഥാപാത്രമാകാൻ തയ്യാറെടുപ്പ് നടത്താൻ ഫോട്ടോകളൊന്നും ഉണ്ടായിരുന്നില്ല. നരസിംഹ റെഡ്ഡിയുടെ കുടുംബാംഗങ്ങളുടെ കയ്യില്‍ കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള ഒരു ഫോട്ടോയുണ്ടായിരുന്നു. അദ്ദേഹന്റെ ചെറുമകന്‍റെ ഫോട്ടോ ആയിരുന്നു അത്. മറ്റൊന്നും ഉണ്ടായിരുന്നില്ല.

ഒരു ഗെറ്റപ്പുമായി മുന്നോട്ടുപോകാൻ വലിയ തയ്യാറെടുപ്പെടുകള്‍ വേണ്ടിവന്നു. ശരീരഭാഷയും സംഭാഷണ രീതിയൊക്കെ മനസ്സിലാക്കാൻ. വെള്ളം അതുള്ള പാത്രത്തിന്‍റെ രൂപത്തിലായിരിക്കും എന്ന് പറയാറില്ലേ. അതുപോലെ മാറുകയായിരുന്നുവെന്ന് വേണം പറയാൻ. കഥാപാത്രത്തിന് അനുസരിച്ചാണ് സ്റ്റൈല്‍ മാറ്റേണ്ടത്. ഒരു യഥാർത്ഥ നടന് സംവിധായകൻ നൽകിയ കഥാപാത്രമാകാൻ ഒരിക്കലും ബുദ്ധിമുട്ടുണ്ടാകില്ല, ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല- ചിരഞ്ജീവി പറഞ്ഞു.

Advertisment