Advertisment

ചിരഞ്ജീവിയുടെ സൈറ നരസിംഹ റെഡ്ഡി ഓണ്‍ലൈനില്‍ ചോര്‍ന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ചിരഞ്ജീവിയുടെ സൈറ നരസിംഹ റെഡ്ഡി ഓണ്‍ലൈനില്‍ ചോര്‍ന്നു.

Advertisment

publive-image

ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. ഇതിന് തൊട്ടുപിന്നാലെയാണ് പൈറസി വെബ്സൈറ്റായ തമിഴ് റോക്കേഴ്സിലൂടെ ചിത്രം ചോര്‍ന്നത്. നേരത്തെ സഹോ, കബീര്‍ സിംഗ് തുടങ്ങിയ ചിത്രങ്ങളും ഇത്തരത്തില്‍ എത്തിയിരുന്നു.

ബഹുഭാഷാ ചിത്രമായ സൈറയില്‍ അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, സുദീപ്, നയന്‍താര, തമന്ന തുടങ്ങിയ വന്‍താര നിര തന്നെ വേഷമിട്ടിട്ടുണ്ട്. 200 കോടി മുതല്‍മുടക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സുരീന്ദര്‍ റെഡ്ഢിയാണ്.

Advertisment