Advertisment

ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ നീന്തല്‍ പ്രതീക്ഷകള്‍ അവസാനിച്ചു; 100 മീ.ബട്ടര്‍ഫ്ലൈയില്‍ സജന്‍ പ്രകാശ് സെമി കാണാതെ പുറത്ത്

New Update

publive-image

ടോക്യോ: നീന്തലിൽ മലയാളി താരം സജൻ പ്രകാശ്​ പുറത്ത്​. 100 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിലാണ്​ സജൻ മത്സരിച്ചത്​. ഹീറ്റ്​സിൽ രണ്ടാമതായി ഫിനിഷ്​ ചെയ്​തുവെങ്കിലും സജന്​ സെമിയിലേക്ക്​ ​ യോഗ്യത നേടാനായില്ല​. എട്ട്​ ഹീറ്റ്​സുകളിലായി ആദ്യ 16 സ്ഥാനങ്ങളിലെത്തിയവരാണ്​ സെമിയിലെത്തിയത്​.

100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയ്ക്ക് പുറമേ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും സജന്‍ മത്സരിച്ചിരുന്നു. 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ ശ്രീഹരി നടരാജും വനിതാ വിഭാഗത്തില്‍ മാനാ പട്ടേലും ഇന്ത്യക്കായി പൂളിലിറങ്ങിയിരുന്നു.

sajan prakash
Advertisment