Advertisment

പ്രവാസിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം ; ഗ്ലോബൽ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ

author-image
ഗള്‍ഫ് ഡസ്ക്
New Update

പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട് ഗ്ലോബൽ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ അടിയന്തിര യോഗം ചേർന്നു

Advertisment

പ്രവാസിയും ബക്കളം നെല്ലിയോട്ടെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജൻ പതിറ്റാണ്ടുകളുടെ പ്രവാസ ജീവിതത്തിലെ അദ്വാനംകൊണ്ട് നേടിയതെല്ലാം നഷ്ടപ്പെട്ടു എന്നായപ്പോൾ ഒരു തുണ്ട് കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു .

publive-image

ജീവിതകാലം മുഴുവൻ പ്രവാസ ലോകത്ത് കഷ്ടപ്പെട്ട് ചോര നീരാക്കി സമ്പാദിച്ചത് ചേർത്ത് നിർമിച്ച കൺവെൻഷൻ സെന്ററിന് കണ്ണൂർ ആന്തൂർ നഗരസഭയുടെ വിവേചന പരമായ നടപടിയാണ് സാജന്റെ സ്വപ്നങ്ങളും ജീവിതവും ഇല്ലാതാക്കിക്കളഞ്ഞത്.

കഴിഞ്ഞ വർഷം കൊല്ലം പുനലൂരിലും സമാന സംഭവത്തിൽ പ്രവാസിയായ സുഗതൻ ആത്മഹത്യ ചെയ്തപ്പോഴും പ്രവാസികൾ പ്രതിഷേധിച്ചു പക്ഷേ പ്രവാസികളായത് കൊണ്ട് ആ നിലവിളിയോ പ്രതിഷേധമോ അധികാരികൾ കണ്ടില്ലഎന്ന് നടിക്കുകയായിരുന്നു. പ്രവാസികളെ സംരക്ഷിക്കാൻ ഭരണകർത്താക്കൾക്ക് സാധിക്കുന്നില്ല എന്നാൻ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പഞ്ചായത്ത് തലം മുതൽ അഖിലേന്ത്യ തലം വരെ പ്രവർത്തിപ്പിക്കാൻ പ്രവാസിയുടെ പണം വേണം .

പ്രവാസികൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സമ്പാദ്യമുപയോഗിച്ച് നടിന്റെ പുരോഗതി ആഗ്രഹിച്ചു കൊണ്ട് ആരംഭിക്കുന്ന സംരംഭംങ്ങൾക്ക് ഒരു നീതിയും ലഭിക്കുന്നില്ല എന്നതിന്റെ അവസാനത്തെ രക്ത സാക്ഷിയാണ് സാജൻ എന്ന് യോഗം വിലയിരുത്തി

സംഭവത്തിന് ഉത്തരവാധിയായവരുടെ പേരിൽ നിയമ നടപടി എടുക്കുവരെ സമര രംഗംത്തുണ്ടാവണമെന്നും പ്രവാസികൾ ആരംഭിക്കുന്ന സംരംഭങ്ങൾക്കുനേരെ നിയമക്കുരുക്കുണ്ടാക്കി പണം തട്ടാൻ ശ്രമിക്കുന്ന ഇത്തരക്കാരെ തിരിച്ചറിഞ്ഞു ഉണർന്നു പ്രവർത്തിക്കണമെന്നും യോഗത്തിൽ എല്ലാവരും സംസാരിച്ചു.

വിദേശ രാജ്യങ്ങളിൽ സ്വദേശിവൽക്കരണവും അമിതമായ നികുതി ഭാരവും ബിസിനസ്സിലെ പ്രശ്നങ്ങളും മൂലം ഇന്ന് തിരച്ചു വരുന്ന പ്രവാസികളുടെ എണ്ണം വളരെ കൂടുതലാണ് തിരിച്ച് നാട്ടിലെത്തിയാൽ എന്ത് ചെയ്യും എന്ന നിലയിൽ നിലനിൽപ്പിനു വേണ്ടി നെട്ടോട്ടമോടുകയാണ് തിരിച്ച് നാട്ടിൽ വരേണ്ടി വരുന്ന പ്രവാസികൾ .

കണ്ണുതുറക്കാത്ത ഭരണാധികാരികളെ ഇനിയും നാം കണ്ടില്ലെന്നു നടിക്കരുത് പ്രവാസി സമൂഹം പ്രതികരിക്കേണ്ടതും പ്രതിഷേധിക്കേണ്ടതും സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു പ്രവാസി സമൂഹം ഉണർന്നു പ്രവർത്തിക്കണം ജാതി മത രാഷ്ട്രീയ പ്രാദേശിക ഭേദമന്യേ എല്ലാ പ്രവാസികളും തിരിച്ച് വന്ന് നാട്ടിലുള്ള മുൻ പ്രവാസികളും ഒരുമിക്കണം ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാവണം ഇനിയൊരു സുഗതനും സാജനും ആവർത്തിക്കാതിരിക്കുവാനും തിരിച്ചു വരുന്ന പ്രവാസികൾക്ക് സ്വാതന്ത്ര്യമായി സംരംഭം ആരംഭിക്കുന്നതിനും പ്രവാസികളെ ഒറ്റപ്പെടുത്തുന്ന സംഭവങ്ങൾ ഇല്ലാതാക്കാനും വേണ്ടി പ്രവാസി പ്രതിഷേധ കൂട്ടായ്മയും ധർണ്ണയും 24: 06:2019 തിങ്കളാഴ് രാവിലെ 10 മണിക്ക് കണ്ണൂർ കലക്ടറേറ്റ് വെച്ച് നടത്തും

പ്രസ്തുത പ്രതിഷേധ കൂട്ടായ്മയിൽ നാട്ടിലുള്ള എല്ലാ പ്രവാസികളും ജാതി മത രാഷ്ട്രീയത്തിനധീതമായി കൈകോർത്തുകൊണ്ട് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

ബന്ധപ്പെടേണ്ട നമ്പർ

9847133616, 9497861939 9048269149, 9895104243 9744231912

 

Advertisment