Advertisment

പ്രവാസിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തുവെന്ന് പ്രവാസിയുടെ ഭാര്യ ; നഗരസഭ പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചത് പതിനാറ് കോടിയോളം മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് ; സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ച ഭര്‍ത്താവിനെ പാര്‍ട്ടിക്കാര്‍ തന്നെ ചതിച്ചെന്നും ഭാര്യ ബീനയുടെ വെളിപ്പെടുത്തല്‍

New Update

കണ്ണൂര്‍: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാറയിലിന്റെ മരണത്തില്‍ നഗരസഭ അധികൃതര്‍ക്കെതിരെ പരാതിയുമായി കുടുംബാഗംങ്ങള്‍. സാജന്റെ ആത്മഹത്യക്കു കാരണം ആന്തൂര്‍ നഗരസഭ ചെയര്‍ പേഴ്‌സനാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ബീന ആരോപണം ഉന്നയിച്ചു. ചെയര്‍ പേഴ്‌സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തുവെന്ന് ബീന പറഞ്ഞു.

Advertisment

publive-image

പതിനാറ് കോടിയോളം മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിനാണ് നഗരസഭ പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചതാണ് സാജന്റെ ആത്മഹത്യക്ക് കാരണം. സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് സാജന്‍. എന്നാല്‍ അദ്ദേഹത്തെ പാര്‍ട്ടിക്കാര്‍ തന്നെ ചതിച്ചെന്നും ബീന കൂട്ടിച്ചേര്‍ത്തു.

കെട്ടിടത്തിന് പ്രവര്‍ത്താനുമതി വൈകിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി പി.ജയരാജന് പരാതി നല്‍കിയിരുന്നെന്ന് സാജന്റെ സഹോദരന്‍ പറഞ്ഞു. വേണ്ട നടപടികള്‍ സ്വീകരിക്കാം എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സാജന്റെ സഹോദരന്‍ പറഞ്ഞു.

നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ നിയമലംഘനം ഉണ്ടെന്ന് പറഞ്ഞ് നഗരസഭ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.ഇതിനെതിരെ സജന്‍ നല്‍കിയ പരാതിയില്‍ ഉന്നതല സംഘം അന്വേഷണം നടത്തി നിയമലംഘനമില്ലെന്ന് കണ്ടെത്തി. എന്നിട്ടും കെട്ടിടത്തിന്റെ പ്രവര്‍ത്തനാനുമതി വൈകിപ്പിക്കുന്നതില്‍ മനംനൊന്താണ് സാജന്‍ ആത്മഹത്യ ചെയ്തത്.

Advertisment