Advertisment

ഇടതു സർക്കാരിന്റെ പാലായോടുള്ള അവഗണന അവസാനിപ്പിക്കണം : സജി മഞ്ഞക്കടമ്പിൽ

New Update

publive-image

Advertisment

പാലാ: കഴിഞ്ഞ യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന കാലഘട്ടത്തിൽ കെ എം മാണി ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഐക്യജനാധിപത്യമുന്നണി സർക്കാർ പാലായുടെ സമഗ്ര വികസനത്തിന് വേണ്ടി തുടക്കം കുറിച്ച പാലാ ബൈപ്പാസ്, കെഎസ്ആർടിസി സമുച്ചയം ഉൾപ്പെടെയുള്ള നിരവധി വികസന പദ്ധതികൾ പാലായോടുള്ള രാഷ്ട്രീയ വിരോധം മൂലം ഇടതുപക്ഷ സർക്കാർ അട്ടിമറിച്ചിരിക്കുകയാണ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പുവേളയിൽ പാലായിലെ വികസന പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനുശേഷം കെ.എം മാണി തുടക്കം കുറിച്ച വികസന പദ്ധതികൾ വിണ്ടും തടസ്സപ്പെടുത്തിയിരിക്കുന്നത് അന്ധമായ മാണി വിരോധത്തിന്റെപേരിലാണെന്നും സജി കുറ്റപ്പെടുത്തി.

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കരൂർ മണ്ഡലം നേതൃയോഗവും, ന്യൂ ഇയർ ആഘോഷപരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ജോസ് കുഴികുളം, നിയോജക മണ്ഡലം പ്രസിഡൻറ് ജോർജ് പുളിങ്കാട്, അഡ്വ. ജായിസ് പറമുണ്ട, ലിജോ ആനിത്തോട്ടം, മെൽബിൻ പറമുണ്ട, ബേബി പാലിയക്കുന്നേൽ, തോമസുകുട്ടി ആണ്ടുക്കുന്നേൽ, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീലാ ബാബു കുര്യത്ത്, ഷൈലജ രവിന്ദ്രൻ, കുട്ടിച്ചൻ ചവറനാനിക്കൽ, ദേവസ്യാച്ചൻ പാമ്പക്കൽ, അമൽ ഷാജി വട്ടക്കുന്നേൽ, സന്ധ്യ മനോജ്, മിനി കൊടൂർമറ്റത്തിൽ, ജൂബിൻ പാമ്പക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

pala news
Advertisment