Advertisment

അഭിനിവേഷമായ ക്രിക്കറ്റിനോട് വിടപറഞ്ഞപ്പോള്‍ നിങ്ങള്‍ കരച്ചില്‍ അടക്കിപ്പിടിച്ചിട്ടുണ്ടാവും എന്നറിയാം; ധോനിക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി സാക്ഷി

New Update

റാഞ്ചി: വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ധോനിക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി ഭാര്യ സാക്ഷി ധോനി. അഭിനിവേഷമായ ക്രിക്കറ്റിനോട് വിടപറഞ്ഞപ്പോള്‍ നിങ്ങള്‍ കരച്ചില്‍ അടക്കിപ്പിടിച്ചിട്ടുണ്ടാവും എന്ന് അറിയാമെന്ന് സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Advertisment

publive-image

സൂര്യാസ്തമയം നോക്കി നില്‍ക്കുന്ന ധോനിയുടെ ഫോട്ടോ പങ്കുവെച്ചാണ് സാക്ഷിയുടെ കുറിപ്പ്. സ്വന്തമാക്കിയ നേട്ടങ്ങളിലെല്ലാം നിങ്ങള്‍ക്ക് അഭിമാനിക്കാം. കളിക്കായി ഏറ്റവും മികച്ചത് നല്‍കിയതിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേട്ടങ്ങളിലും നിങ്ങളെന്ന വ്യക്തിയിലും ഞാന്‍ അഭിമാനിക്കുന്നു. ആരോഗ്യവും, സന്തോഷവും, മറ്റ് നന്മകളും ജീവിതത്തില്‍ ഉണ്ടാവട്ടേയെന്ന് ആശംസിക്കുന്നു...സാക്ഷി ഇന്‍സ്റ്റയില്‍ കുറിച്ചു.

ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ധോനി വിരമിക്കല്‍ വിവരം ലോകത്തെ അറിയിച്ചത്. ധോനിക്ക് പിന്നാലെ റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ ഐപിഎല്ലിനായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാംപിലാണ് ധോനി.

sports news ms dhoni sakshi dhoni
Advertisment