Advertisment

ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്‌ മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ ഭാര്യാ സഹോദരന്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

സലാല: മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ ഭാര്യാ സഹോദരന്‍ കോഴിക്കോട് അത്തോളി സ്വദേശി കമ്മോട്ടില്‍ മുഹമ്മദലി (58) ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.  ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

publive-image

ദീര്‍ഘകാലമായി പ്രവാസിയായിരുന്നു. അല്‍ സഫ ഫാമില്‍ ജോലി ചെയ്ത് വരികയായിരുന്നു. മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ ഭാര്യാ സഹോദരനാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ആയിശ ബഹ്‌റൈനിലാണ്. മകള്‍: ആമിനത്തുല്‍ ലുബൈബ.

Advertisment