Advertisment

സാലറി ചാലഞ്ച് ഏറ്റെടുത്ത് തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ - ‘ട്രിപാ’

New Update

publive-image

Advertisment

ദമ്മാം : തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ - ട്രിപാ പൊതുയോഗം പുതിയ ഭാരവാഹികളായി നാസർ കടവത്ത് (പ്രസിഡന്‍റ്), സുരേഷ് ബാബു വട്ടിയൂര്‍ക്കാവ് (ജനറല്‍ സെക്രട്ടറി), സബിന്‍ മുഹമ്മദ് (ട്രഷറര്‍), മാഹീന്‍ അബ്ദുല്‍ റഹ്മാന്‍, റാഫി അബ്ദുല്‍ സലാം (വൈസ് പ്രസിഡന്‍റ്മാർ), മണ്ണറ സുരേഷ്, രെഞ്ചു വെഞ്ഞാറമൂട് (ജോയിന്‍റ് സെക്രട്ടറിമാർ), സുനിൽ ഖാൻ, മുഹമ്മദ് അനീസ് (ജോയിന്‍റ് ട്രഷറർമാർ) എന്നിവരെ തിരഞ്ഞെടുത്തു.

എം. കെ. ഷാജഹാൻ (മീഡിയ കണ്‍വീനർ), സക്കീർ ഹുസൈൻ കണിയാപുരം, സീതി കല്ലറ (ജനസേവന വിഭാഗം കണ്‍വീനര്‍മാർ) എന്നിവരെയും പുതിയ 30 അംഗ ഭരണ സമിതിയെയും തെരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി സമിതിയില്‍ നിലവിലുള്ള മുന്‍ ഭാരവാഹികളായ ഹാജാ അഹമ്മദ്, നിസാം യൂസഫ്, ഷാജഹാൻ ജലാലുദീൻ, അനിൽ നായർ, ഗുലാം ഫൈസല്‍ എന്നിവരെ തെരഞ്ഞെടുത്തു.

അബ്ദുൾ സലാം മുഖ്യ രക്ഷാധികാരി ആയി. തെരഞ്ഞെടുക്കപ്പെട്ട മറ്റ് സമിതി അംഗങ്ങള്‍ ഹക്സർ, ഹാഷിം അമ്പലത്തറ,അരുൺ രവീന്ദ്രൻ, സുകു പിള്ള, ഷമീം കാട്ടാക്കട, അബ്ദുൽ അസീസ് വക്കം, സജി വെഞ്ഞാറമൂട്, മുഹമ്മദ് അനീസ്, വിനോദ് പിള്ള , സുനിൽ ഖാൻ , ലെനിൻ കുറുപ്പ്, ഷാനവാസ് വെമ്പായം, സബിൻ മുഹമ്മദ്, നാസർ പൂന്തുറ, അബ്ദുൽ ഗഫൂർ ഭരണ സമിതിയുടെ ആദ്യ യോഗം പ്രവാസ ലോകത്ത് നിലവിലുള്ള പ്രതികൂല സാഹചര്യത്തിലും പ്രളയകേരളത്തിന്‍റെ വീണ്ടെടുപ്പിനുള്ള മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ആഹ്വാനം ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിതിയിലേക്ക് ട്രിപായുടെ ആദ്യ ഗഡു ഒരുലക്ഷം രൂപ ട്രിപാ പ്രതിനിതികള്‍ അബ്ദുല്‍ സലാം, ഹാജാ അഹ്മദ്, ഹക്സര്‍, സുനില്ഖാന്‍ എന്നിവര്‍ നാട്ടിലെത്തി നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറി. വിരമിച്ച പ്രസിഡന്‍റ് ഷാജഹാന്‍ വിഴിഞ്ഞത്തിന്‍റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ജനറല്‍ സെക്രട്ടറി അനില്‍ നായര്‍ വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ഗുലാം ഫൈസല്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

പ്രശംസനീയമായ സേവനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലുകളും നടത്തിക്കൊണ്ടാണ് കഴിഞ്ഞ ഭരണ സമിതി കാലാവധി പൂര്‍ത്തിയാക്കിയതെന്ന് പൊതുയോഗം വിലയിരുത്തി. അഡ്വ. സാജിത് ആലപ്പുഴ, റഷീദ് ചാത്തൻവേലി എന്നിവര്‍ വരണാധികാരികളായി നേതൃത്വം നല്‍കിയ സുതാര്യമായ തെരഞ്ഞെടുപ്പ് നടപടികളിലൂടെയാണ് പുതിയ ഭരണസമിതി നിലവില്‍ വന്നത്.

പുതിയ പ്രസിഡന്‍റ് തുടര്‍ന്നും ട്രിപാ ഏറ്റെടുക്കുന്ന പദ്ധതികള്‍ക്കും സേവന പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരുടെയും നിസ്വാർത്ഥവും, നിസ്സീമവുമായ സഹകരണം തേടി. പ്രവാസം പടിയിരങ്ങിത്തുടങ്ങിയ വേളയില്‍ പ്രവാസി വിഷയങ്ങള്‍ മുന്നില്‍കണ്ട് വിപുലമായ പ്രവര്ത്തങ്ങള്‍ക്ക് തീരുമാനമെടുത്ത് പൊതുയോഗം പിരിഞ്ഞു. photo note:‘ട്രിപാ’-യുടെ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതി

saudi news
Advertisment