Advertisment

സാലറി ചലഞ്ച് നിർബന്ധമാക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: സാലറി ചലഞ്ച് നിർബന്ധമാക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജീവനക്കാരുടെ സംഘടനകളുമായി വിഷയം ചർച്ച ചെയ്യണം. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്‍റെ പിടിപ്പുകേടാണെന്നും ചെന്നിത്തല പറഞ്ഞു.

Advertisment

publive-image

സാലറി ചലഞ്ചിനായി പ്രത്യേക അക്കൗണ്ട് വേണം. പ്രളയദുരിതാശ്വാസത്തിൽ തട്ടിപ്പ് നടന്നതുപോലെയാകരുത്. കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ, പൊലീസ്, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവരെ സാലറി ചലഞ്ചിൽ നിന്നൊഴിവാക്കണം. അനാവശ്യ

ധൂർത്തും ചെലവും സർക്കാർ ഒഴിവാക്കണം.

കെൽട്രോണിന് അധികതുക അനുവദിച്ച നടപടി സർക്കാർ റദ്ദാക്കണം. ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ മുൻകൂർ പണം നൽകിയത് അനാവശ്യ നടപടിയാണ്. സർക്കാർ പരസ്യങ്ങൾ പരിമിതപ്പെടുത്തണമെന്ന് ചെന്നിത്തല.

salary challenge chennithala
Advertisment