Advertisment

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നിരാശാജനകം - കെഎസ്എസ്‌പിഎ  

New Update

publive-image

Advertisment

തിരുവനന്തപുരം: കെ. മോഹന്‍ ദാസ് അധ്യക്ഷനായ 11 -ാം ശമ്പള കമ്മീഷന്‍ ഇന്നലെ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേരളത്തിലെ സര്‍വ്വീസ് പെന്‍ഷന്‍കാരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും നിരാശാജനകമാണെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ (കെഎസ്എസ്‌പിഎ) സംസ്ഥാന പ്രസിഡന്‍റ് അയത്തില്‍ തങ്കപ്പന്‍ പ്രസ്താവിച്ചു.

10 -ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്‍റ് 18 ശതമാനം ഫിറ്റ്‌മെന്റ് ബെനിഫിറ്റ് അനുവദിച്ച സ്ഥാനത്താണ് ഇപ്പോള്‍ വെറും 10 ശതമാനം ആയി വെട്ടിക്കുറച്ചിരിക്കുന്നത്.

കഴിഞ്ഞ പെന്‍ഷന്‍ പരിഷ്കരണത്തില്‍ ലഭിച്ചതിനേക്കാള്‍ 8 ശതമാനം കുറവാണ് പെന്‍ഷന്‍കാര്‍ക്ക് പുതിയ പരിഷ്കരണത്തില്‍ ലഭിക്കുന്നത്. കോവിഡ് പശ്ചാലത്തില്‍ അവശത അനുഭവിക്കുന്ന പെന്‍ഷന്‍കാരെ സംബന്ധിച്ചിടത്തോളം അത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പള - പെന്‍ഷന്‍ പരിഷ്കാരമെന്ന തത്വം തന്നെ അട്ടിമറിക്കാന്‍ ഉള്ള ശുപാര്‍ശയാണ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. പെന്‍ഷന്‍കാര്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമഗ്ര ചികിത്സ പദ്ധതിയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ യാതൊരു പരാമര്‍ശവുമില്ല.

മെഡിക്കല്‍ അലവന്‍സിന്‍റെ കാര്യത്തിലും കാര്യമായ വര്‍ദ്ധനവ് ശുപാര്‍ശ ചെയ്തിട്ടില്ല. കമ്മീഷന് കെഎസ്എസ്‌പിഎ സമര്‍പ്പിച്ച മറ്റു നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ പരിഗണിച്ചിട്ടില്ല. മേല്‍ സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ട് കേരളത്തിലെ പെന്‍ഷന്‍കാര്‍ക്ക് സ്വീകാര്യമല്ലെന്ന് കെഎസ്എസ്‌പിഎ അറിയിച്ചു.

trivandrum news
Advertisment