Advertisment

വിവാഹവാര്‍ഷികത്തില്‍ പ്രിയതമയെക്കുറിച്ച് വാചാലനായി സലിം കുമാര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

24ാം വിവാഹവാര്‍ഷികത്തില്‍ രസകരമായ കുറിപ്പുമായി സലിം കുമാര്‍. തന്‍റെ പ്രിയതമയെക്കുറിച്ചാണ് അദ്ദേഹം കുറിപ്പില്‍ പ്രശംസിക്കുന്നത്. ജോലിയൊന്നുമില്ലാതിരുന്ന ഈ മിമിക്രികലാകാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച ഈ സ്ത്രീയുടെ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സെന്ന് സലിം കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Advertisment

publive-image

കുറിപ്പ് ഇങ്ങനെ

' കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും '

എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാന്‍ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയതും

ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ എങ്ങനെ നന്ദി പറയണം എന്നറിയില്ല..

ആഘോഷങ്ങള്‍ ഒന്നുമില്ല..എല്ലാവരുടെയും പ്രാത്ഥനകള്‍ ഉണ്ടാകും

എന്ന

വിശ്വാസത്തോടെ

നിങ്ങളുടെ സ്വന്തം സലിംകുമാര്‍

salim kumar
Advertisment