Advertisment

'അങ്ങനെ ഈ കളിയില്‍ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു'...പിറന്നാള്‍ ദിനത്തില്‍ രസകരമായ കുറിപ്പ് പങ്കുവെച്ച് സലിംകുമാര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

നടന്‍ സലിം കുമാര്‍ തന്‍റെ പിറന്നാള്‍ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത് വളരെ രസകരമായ ഒരു പോസ്റ്റിലൂടെ ആണ്. 'അങ്ങനെ ഈ കളിയില്‍ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു' എന്നാണ് സലിംകുമാര്‍ ഫേസ്ബുക്കില്‍ തന്‍റെ പിറന്നാളിനെ കുറിച്ച്‌ കുറിച്ചത്.

Advertisment

publive-image

ദുര്‍ഘടമായിരുന്നു ഈ ഇന്നിങ്‌സിലുടനീളം എനിക്ക് നേരിടേണ്ടിവന്നതെന്നും എന്നാല്‍ അനുഭവം എന്ന കോച്ചിന്‍റെ കീഴിലുള്ള എന്‍റെ പ്രാക്ടീസുകൊണ്ട് അവയെല്ലാം എനിക്ക് സുഗമമാക്കി തീര്‍ക്കാന്‍ സാധിച്ചു എന്നുമാണ് സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം,

അങ്ങനെ ഈ കളിയില്‍ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു. ദുര്‍ഘടമായിരുന്നു ഈ ഇന്നിങ്‌സിലുടനീളം എനിക്ക് നേരിടേണ്ടിവന്നത്. എന്നാലും.അനുഭവം എന്ന കോച്ചിന്‍റെ കീഴിലുള്ള എന്റെ പ്രാക്ടീസുകൊണ്ടു അവയെല്ലാം എനിക്ക് സുഗമമാക്കിതീര്‍ക്കാന്‍ സാധിച്ചു.അനുഭവങ്ങളേ നന്ദി.!ഈ ഇന്നിങ്‌സില്‍ ടോട്ടല്‍ 10 പ്രാവശ്യമാണ് അന്പയര്‍മാര്‍ ഔട്ട് വിളിച്ചത്.

എന്നാല്‍ എന്‍റെ അപ്പീലില്‍ അതെല്ലാം തള്ളി പോവുകയാണുണ്ടായത്.ഒരിക്കല്‍ ഔട്ട് ആണെന്ന് വിചാരിച്ചു ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്.എന്നാല്‍ തേര്‍ഡ് അന്പയര്‍ ഇടപെട്ട് എന്നെ തിരികെ വിളിച്ചു.എന്നോടൊപ്പം ബാറ്റ് ചെയ്തിരുന്ന ഒത്തിരി ബാറ്റ്‌സ്മാന്മാര്‍ ഔട്ട് ആയി എന്‍റെ മുന്നിലൂടെ പവലിയനിലേക്ക് മടങ്ങുന്നത് കണ്ണീരോടെ നോക്കി നിന്നിട്ടുള്ളവനാണ് ഞാന്‍.

പ്രിയ സുഹൃത്തുക്കളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.ഈ ഇന്നിങ്‌സിന്‍റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചാഞ്ഞുതുടങ്ങി എന്നെനിക്കറിയാം.എന്നാലും ക്രീസില്‍ നില്‍ക്കുന്നതിന്‍റെ സമയദൈര്‍ഘ്യം കൂട്ടുവാന്‍വേണ്ടി ഒരു ഡിഫെന്‍സ് ഗെയിമും ഞാന്‍ കളിക്കുകയില്ല.

നില്‍ക്കുന്ന സമയംവരെ സിക്‌സും ഫോറും അടിച്ചു നിങ്ങളെ രസിപ്പിച്ചുകൊണ്ടേ ഇരിക്കും.ഈ അമ്ബത് വര്‍ഷത്തിനിടയില്‍ ഒരുപാട് വേഷത്തില്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്തിയിട്ടുണ്ട്.

ഒരു കൈക്കുഞ്ഞായി, ബാലനായി, വിദ്യാര്‍ത്ഥിയായി, മിമിക്രിക്കാരനായി, ടിവി അവതാരകനായി, സിനിമാനടനായി അങ്ങനെ.അപ്പോഴെല്ലാം എനിക്ക് വേണ്ട സ്‌നേഹവും പ്രോത്സാഹനവും തന്ന നിങ്ങള്‍ക്കേവര്‍ക്കും ഞാന്‍ ഇപ്പോള്‍ നന്ദി രേഖപ്പെടുത്തുന്നില്ല,കാരണം 'നന്ദി' വാക്കുകള്‍കൊണ്ട് രേഖപ്പെടുത്തേണ്ട ഒന്നല്ല മനസ്സില്‍ എക്കാലവും സൂക്ഷിച്ചു വയ്ക്കേണ്ട ഒന്നാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സ്‌നേഹത്തോടെ സലിംകുമാര്‍

Advertisment