Advertisment

ലങ്കയിലെ ട്വന്റി20 ടൂര്‍ണമെന്റിന് ബോളിവുഡ് മയം ! സല്‍മാന്‍ ഖാന്റെ കുടുംബം കാന്‍ഡി തസ്‌കേഴ്‌സിനെ സ്വന്തമാക്കി

New Update

മുംബൈ: നവംബര്‍ 21ന് ലങ്കന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കും. ലങ്കയിലെ ട്വന്റി20 ടൂര്‍ണമെന്റിന് ബോളിവുഡ് മയം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ കുടുംബം ലങ്കന്‍ പ്രീമിയര്‍ ലീഗ് ടീമായ കാന്‍ഡി തസ്‌കേഴ്‌സിനെ സ്വന്തമാക്കുന്നു.

Advertisment

publive-image

സല്‍മാന്റെ സഹോദരന്‍ സൊഹെയ്ല്‍ ഖാനും, ഇവരുടെ പിതാവ് സലിം ഖാനും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് കാന്‍ഡി തസ്‌കേഴ്‌സില്‍ നിക്ഷേപിക്കുന്നത്. ഖാന്‍ സഹോദരന്മാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ലങ്കന്‍ പ്രീമിയര്‍ ലീഗിന് ഉയരങ്ങളിലെത്താന്‍ പ്രാപ്തിയുണ്ടെന്ന് ഇവര്‍ പറഞ്ഞു.

ഞങ്ങളുടെ ടീമിലെ കളിക്കാരെ നോക്കിയാലും, ലീഗിനെ പൊതുവായി നോക്കിയാലും, ആരാധകരുടെ ആവേശം നോക്കിയാലും ആര്‍ക്കും പിന്നിലല്ല അവര്‍. സൊഹെയ്ല്‍ ഖാന്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. കാന്‍ഡി തസ്‌കേഴ്‌സിന്റെ എല്ലാ മത്സരങ്ങളും കാണാന്‍ സല്‍മാന്‍ ഖാന്‍ എത്തുമെന്നും സൊഹെയ്ല്‍ ഖാന്‍ പറഞ്ഞു.

കുസാല്‍ പെരേര, കുസാല്‍ മെന്‍ഡിസ്, അസേല ഗുണരത്‌ന എന്നിവര്‍ക്ക് പുറമെ ക്രിസ് ഗെയ്ല്‍, പ്ലംങ്കറ്റ് എന്നീ വിദേശ താരങ്ങളും കാന്‍ഡി തസ്‌കേഴ്‌സിലുണ്ട്. 20ളം വിദേശ കളിക്കാരെയാണ് അഞ്ച് ടീമുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബര്‍ 19ന് താര ലേലവും നടക്കും.

sports news salman khan
Advertisment