ബീന്‍ ബാഗില്‍ നിന്ന് പറന്നുവന്ന യൊഹാനെ കൈപ്പിടിയിലൊതുക്കി സല്‍മാന്‍: വീഡിയോ കാണാം

ഫിലിം ഡസ്ക്
Monday, June 17, 2019

അനുജന്‍റെ മകനുമൊത്തുള്ള സല്‍മാന്‍റെ വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുന്നത്. സൊഹൈല്‍ ഖാന്‍റെ മകന്‍ യൊഹാന്‍റെ എട്ടാം പിറന്നാളാഘോഷമാണ് വല്യച്ഛന്‍ സല്‍മാന്‍ അവിസ്മരണീയമാക്കിയിരിക്കുന്നത്.

യൊഹാനുമൊത്തുള്ള നിമിഷങ്ങള്‍ സല്‍മാന്‍ തന്നെയാണ് പങ്കുവച്ചത്. ബീന്‍ ബാഗില്‍ നിന്ന് പറന്നുവന്ന യൊഹാനെ സ്നേഹത്തോടെ കൈക്കുമ്പിളിലാക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

അച്ഛന് നിന്‍റെ പുറകുവശവും എനിക്ക് നിന്‍റെ മുന്‍വശവും കിട്ടിയെന്നുമുള്ള കുറിപ്പോടെയാണ് വീഡിയോ സല്‍മാന്‍ പങ്കുവച്ചിരിക്കുന്നത്. അധികദൂരത്തേക്ക് പറക്കരുതെന്ന് ഉപദേശിക്കുന്ന സല്‍മാന്‍ ജന്മദിനാശംസ നേരാനും മറന്നില്ല.

ഇരുപത് ലക്ഷത്തോളം പേരാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ ഇതിനകം കണ്ടത്. മനോഹരമായ നിമിഷങ്ങള്‍ പങ്കുവച്ചതിലുള്ള ആനന്ദവും ആരാധകര്‍ കമന്‍റുകളായി പ്രകടിപ്പിച്ചിട്ടുണ്ട്.

×