Advertisment

സല്‍മാല്‍ഖാന്‍ വിവാഹിതനാകാതിരിക്കാന്‍ കാരണം ഐശ്വര്യയും കത്രീനയുമല്ല. കാരണം വ്യക്തമാക്കി താരം രംഗത്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബോളിവുഡില്‍ ഇന്ന് ആരാധകര്‍ ഏറ്റവും ആകാ൦ഷയോടെ കാണുന്ന ഏറ്റവും പ്രിയങ്കരനായ എലിജിബിള്‍ ബാച്ച്‌ലര്‍ ആണു സല്‍മാല്‍ഖാന്‍. ഐശ്വര്യ റായി, കത്രീനാ കൈഫ് തുടങ്ങിയ ഇന്ത്യ കണ്ട ഏറ്റവും സുന്ദരിമാരുമാരുടെ കാമുകനാകാന്‍ ഭാഗ്യം ലഭിച്ച നടന്‍ .

publive-image

സമപ്രായക്കാരായ എല്ലാ ഖാന്‍മാരുടെയും വിവാഹം കഴിഞ്ഞിട്ടും എന്തുകൊണ്ട് വിവാഹിതനാകാതെ നടക്കുന്നു എന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന് ഉത്തരമുണ്ട് . അതിനു കാരണക്കാര്‍ കത്രീനയോ ഐശ്വര്യയോ അല്ല .

പിന്നെയോ ? അടുത്തിടെ ഒരു ചടങ്ങില്‍ വച്ച് സല്‍മാന്‍ അതിനു മറുപടി നല്കിയതിങ്ങനെ

publive-image

' വിവാഹത്തിനു പണം ചെലവാക്കുന്ന രീതിയോട് തനിക്ക് എതിര്‍പ്പാണ് . കല്യാണത്തിനു പണം ചോദിച്ച് വരുന്ന ഒരാളെയും താന്‍ പ്രോത്സാഹിപ്പിക്കാറില്ല.

കല്യാണം അത്ര വലിയ കാര്യമാണോ? ഒരാളുടെ കൂടെ ജീവിക്കാന്‍ നിങ്ങള്‍ കോടിക്കണക്കിനു പണം ചെലവാക്കുന്നു. എന്റെ പക്കല്‍ അതിനുള്ള പണമില്ല. അതുകൊണ്ടാണ് ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നത്.' ഇതാണത്രേ പാവത്തിന്‍റെ ധര്‍മ്മസങ്കടം .

ഇതിനിടയില്‍ സല്‍മാന്റെ പുതിയ കാമുകി ലൂലിയ വാന്തൂരിയെ ഉടന്‍ വിവാഹം കഴിക്കുന്നു എന്നു പ്രചരണമുണ്ട്.

indian cinema amithabh bachan bachan
Advertisment