Advertisment

സാം മാത്യുവിന്റെ വിവാദ കവിത പടര്‍പ്പ് ആലപിച്ച് അനുശ്രീ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

author-image
ഫിലിം ഡസ്ക്
New Update

Advertisment

സഖാവ് എന്ന കവിതയിലൂടെ ശ്രദ്ധേയനായ സാം മാത്യു രചിച്ച വിവാദ കവിത ‘പടര്‍പ്പ്’ ആലപിച്ച് മലയാളികളുടെ പ്രിയതാരം അനുശ്രീ. സാം മാത്യുവിന്റെ കവിത മനോഹരമായി ആലപിച്ച അനുശ്രീയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് തന്റെ കവിതാലാപനത്തിന്റെ വിഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.

സാമിന്റെ സഖാവ് കവിതയുടെ അവകാശ തര്‍ക്കത്തിനിടെ തന്നെയാണ് പടര്‍പ്പ് എന്ന കവിതയും ശ്രദ്ധേയമാകുന്നത്. ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖത്തിനിടെയാണ് സാം ഈ കവിത ആലപിച്ചത്. മാനഭംഗം ചെയ്തയാളോട് പെണ്‍കുട്ടിക്ക് തോന്നുന്ന പ്രണയമായിരുന്നു കവിതയുടെ ഇതിവൃത്തം. പരിപാടിയിലൂടെ കവിത സംപ്രേക്ഷണം ചെയ്തതിന് പുറകെ സാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ അനേകം പ്രതിഷേധങ്ങളും ഉയര്‍ന്നു വന്നിരുന്നു.

‘ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി, തന്റെ ഉള്ളിലൊരു ബീജം തന്ന ആ പുരുഷനെ ഇഷ്ടപ്പെടുന്നു, പ്രണയിക്കുന്നു. എപ്പോഴും ദേഷ്യമാണല്ലോ തോന്നുന്നത്. സ്‌നേഹം ഒരു പ്രതികാരമാകുന്ന ഘട്ടം. തന്റെ ഉള്ളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അവള്‍ പറയുന്നതാണ് കവിത എന്നാണ് സാം കവിതയെക്കുറിച്ച് പരിപാടിയില്‍ പറഞ്ഞത്. പക്ഷേ പരിപാടിയുടെ സംപ്രേക്ഷണത്തിനു പിന്നാലെ അത് വിവാദമായി മാറുയായിരുന്നു.

ആഷിക് അബു അടക്കം പല പ്രമുഖരും കവിതയെ വിമര്‍ശിച്ചുകൊണ്ട് അന്ന് രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിനെല്ലാം നിഷ്‌കളങ്കമായ ഒരു പുഞ്ചിരിയിലൂടെയാണ് സാം അന്ന് മറുപടി നല്‍കിയത്. ഒപ്പം റേപ്പ് ചെയ്യാത്തവരെല്ലാം നീതിമാന്‍മാരാണെന്ന ചിന്ത തന്റെ കവിതയിലെ പെണ്‍കുട്ടിക്കില്ലെന്ന മറുപടിയും സാം നല്‍കി.

എന്ത് തന്നെയായാലും മനോഹരമായി വരികളിലൂടെ സാം രചിച്ച കവിത അനുശ്രീയുടെ ആലാപനത്തിലൂടെ വീണ്ടും മലയാളികളുടെ മനസ്സിലേക്ക് പടര്‍ന്നു കയറുകയാണ്.

 

https://www.facebook.com/anusreefansonline/videos/568090706943362/?t=0

Advertisment