Advertisment

കുവൈത്തിൽ കോൺഗ്രസുകാർ എന്ത് ചെയ്തുവെന്ന ചോദ്യത്തിന് മറുപടി പറയും മുമ്പ് സാം എന്ന ലോക കേരള സഭാ അംഗം എന്ത് ചെയ്തുവെന്ന് മറുപടി പറയണം - കുവൈറ്റിലെ കോണ്‍ഗ്രസുകാര്‍ക്കെതിരെയുള്ള സാം പൈനംമൂടിന്‍റെ വിമര്‍ശനങ്ങള്‍ക്ക് ഓഐസിസിയുടെ മറുപടി !

New Update

publive-image

Advertisment

കുവൈറ്റ്‌ : കൊറോണ കാലത്തെ പ്രതിസന്ധിയിൽ കുവൈറ്റിൽ പ്രവാസികൾക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ എത്ര അഭിനവ കോൺഗ്രസുകാർ പങ്കാളികളാകുന്നു എന്ന കുവൈറ്റിലെ പൊതുപ്രവര്‍ത്തകന്‍ സാം പൈനുംമൂടിന്റെ കുറിപ്പിന് മറുപടിയുമായി ഓ ഐ സി സി കുവൈറ്റ്‌ യൂത്ത് വിംഗ് ചെയര്‍മാന്‍ ജോബിന്‍ ജോസ് രംഗത്ത്.

കുവൈത്തിലെ കോൺഗ്രസുകാരെക്കുറിച്ച് ശ്രീ.സാം പൈനുംമൂടിന് അങ്ങനെ ചോദിക്കാൻ കഴിയുന്നു എന്നതുതന്നെയാണ് കോൺഗ്രസുകാരെ സംബന്ധിച്ചിടത്തോളം ഒന്നാമത്തെ വിജയമെന്നാണ് സാം പൈനംമൂട് സത്യം ഓണ്‍ലൈനില്‍ എഴുതിയ കുറിപ്പിന് മറുപടിയായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഓ ഐ സി സി നല്‍കിയ മറുപടി.

കോൺഗ്രസുകാർ കുവൈത്തിൽ എന്ത് ചെയ്തുവെന്ന ചോദ്യത്തിന് മറുപടി പറയും മുമ്പ് ശ്രീ.സാം പൈനുംമൂടിനോട് വിനയപൂർവം ചോദിക്കട്ടെ, സാമിൻറെ സംഘടന എന്ത് ചെയ്തുവെന്ന് അന്വേഷിക്കുന്നില്ല, സാം എന്ന ലോക കേരള സഭാ അംഗം എന്ത് ചെയ്തുവെന്ന് ചുരുക്കിപ്പറഞ്ഞുതരാമോ ?.

കൊറോണ ദുരിതം വിതച്ചുതുടങ്ങിയതിന് ശേഷം ലോക കേരള സഭാംഗം എന്ന നിലയിൽ ശ്രീ.സാം പൈനുംമൂട് എന്ന സാംസ്കാരിക നായകൻ കുവൈത്തിൽ പ്രയാസം അനുഭവിക്കുന്ന എത്ര വ്യക്തികളുമായി ബന്ധപ്പെട്ടു? അവർക്ക് വേണ്ടി എന്തൊക്കെ ചെയ്തുകൊടുത്തു. എന്തൊക്കെ ഇടപെടലുകൾ നടത്തി ? - ജോബിന്‍ ചോദിക്കുന്നു. ജോബിന്‍ ജോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ :

https://www.facebook.com/607684184/posts/10158063538739185/?d=n

kuwait
Advertisment