Advertisment

25 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് അബ്ദുൽ സമദ് നാടണഞ്ഞു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

മലപ്പുറം : കേളി ബത്ഹ ഏരിയ കമ്മിറ്റി അംഗവും ഏരിയ വൈസ്‌ പ്രസിഡന്റുമായ അബ്ദുൽ സമദ് ചാത്തോലിക്ക് കേളി ബത്ഹ ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്കി. കഴിഞ്ഞ 25 വർഷമായി റിയാദിൽ ജോലി ചെയ്തിരുന്ന സമദ് കേളിയുടെ ആദ്യകാല അംഗമായിരുന്നു. മലപ്പുറം ജില്ലയിൽ അങ്ങാടിപ്പുറം പഞ്ചായത്തിൽ, ചാത്തോലിക്കുണ്ട് സ്വദേശിയാണ് .

Advertisment

പി. എസ്. എ. റഹ്മാൻ അദ്ധ്യക്ഷനെ ക്ഷണിച്ച യോഗത്തിൽ, കേളി ബത്ഹ ഏരിയ ട്രഷറർ സി.ടി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.

publive-image

ബത്ഹ ഏരിയ സെക്രട്ടറി പ്രഭാകരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ കേളി കേന്ദ്ര സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, കേന്ദ്ര ജോ: സെക്രട്ടറി ഷമീർ കുന്നുമ്മൽ, കേന്ദ്ര വൈ:പ്രസിഡന്റ് സുധാകരൻ കല്യാശേരി , കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനർ ടി.ആർ. സുബ്രഹ്മണ്യൻ, കേളി സൈബർവിംഗ് ചെയർമാൻ സിജിൻ കൂവള്ളൂർ, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ സുരേഷ് ചന്ദ്രൻ, സ്പോർട്സ് കൺവീനർ ഷറഫ് ബാബ്തൈൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ജോഷി പെരിഞ്ഞനം, റഫീഖ് ചാലിയം, ബത്ഹ ഏരിയ ജോയിന്റ് സെക്രട്ടറി രാമകൃഷ്ണൻ, ജോയിന്റ് ട്രഷറർ രാജേഷ് ചാലിയാർ, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ അനിൽ അറക്കൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ സെൻ ആന്റണി, രജീഷ് പിണറായി, ബാബു കെ.പി., സലീം മടവൂർ, കുഞ്ഞിബാവ, റെയിൽ യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി ഷൈജു, സെന്റർ യൂണിറ്റ് അംഗം ബിജു തായമ്പത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ബത്ഹ ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയാ സെക്രട്ടറി പ്രഭാകരനും , മർഗബ് യൂണിറ്റ് ഉപഹാരം യൂണിറ്റ് സെക്രട്ടറി രാമകൃഷ്ണനും നൽകി. യോഗത്തിന് സമദ് നന്ദി രേഖപെടുത്തി

Advertisment