ട്രെയിന്‍ യാത്രയ്ക്കിടയില്‍ ജീവന്‍ രക്ഷിക്കാന്‍ ടോയ്‌ലറ്റില്‍ അഭയം തേടേണ്ടിവന്നെന്ന പരാതിയുമായി മധ്യപ്രദേശിലെമുന്‍ എംഎല്‍എ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 17, 2019

ഭോപ്പാല്‍: ട്രെയിന്‍ യാത്രയ്ക്കിടയില്‍ ജീവന്‍ രക്ഷിക്കാന്‍ ടോയ്‌ലറ്റില്‍ അഭയം തേടേണ്ടിവന്നെന്ന പരാതിയുമായി മധ്യപ്രദേശിലെമുന്‍ എംഎല്‍എ. സമാജ് വാദി പാര്‍ട്ടി എം.എല്‍.എആയിരുന്ന സുനിലമാണ് പരാതിക്കാരന്‍.

നിസാമുദ്ദീനില്‍ നിന്ന് മുള്‍ട്ടായിലേക്ക് ഗോണ്ട്‌വാന എക്‌സ്പ്രസ് ട്രെയിനിലെ എ.സി കോച്ചിലായിരുന്നു സുനിലത്തിന്റെ യാത്ര. തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം

ട്രെയിന്‍ ബിനയില്‍ എത്തിയപ്പോള്‍ ആരതി എന്ന യുവതിക്ക് ഒപ്പമുണ്ടായിരുന്ന ആള്‍ തന്നോട് മോശമായി പെരുമാറുകയും തന്നെ മര്‍ദിക്കുകയും ചെയ്തു. ടിക്കറ്റ് പരിശോധനകനോട് ഇക്കാര്യം പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും സുനിലം പറയുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുംസുനിലം പറയുന്നു.

സുനിലത്തെ മര്‍ദിച്ചയാള്‍ ട്രെയിന്‍ ഭോപ്പാലിനെത്തിയപ്പോള്‍ സുഹൃത്തുക്കളെ വിളിച്ച്‌ റെയില്‍വേ സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. ഇവര്‍ എത്തിയതോടെ തന്നെ കൊല്ലാനുള്ള ശ്രമമാണെന്ന് മനസിലാക്കി ശുചിമുറിയില്‍ അഭയംപ്രാപിക്കുകയായിരുന്നുവെന്ന് സുനിലം പറയുന്നു.

സംഭവത്തെക്കുറിച്ച്‌ സുനിലം റെയില്‍വേ മന്ത്രാലയത്തെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു.

×