Advertisment

സമസ്ത ഇസ്ലാമിക് സെൻറർ മലസ് ഏരിയ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ്: രാജ്യത്ത് നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമസ്ത ഇസ്ലാമിക് സെൻറർ മലസ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രതിഷേധ സംഗമത്തിൽ പ്രസിഡന്റ് സുലൈമാൻ വാഫി അധ്യക്ഷത വഹിച്ചു. ചെയർമാൻ സയ്യിദ് നാസർ തങ്ങൾ ഉദ്‌ഘാടനം ചെയ്തു. കെ എം സി സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രെട്ടറി എ യു സിദ്ധീഖ് മുഖ്യ പഭാഷണം നിർവ്വഹിച്ചു. പൗരത്വ ഭേദഗതി നിയമം വിവേചനപരമാണെന്നും ഭരണഘടനാ വിരുദ്ധവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

publive-image

എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റി വർക്കിംഗ് സെക്രെട്ടറി അസ്‌ലം അടക്കത്തോട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുജീബ് ഫൈസി ഉദ്ബോധന പ്രസംഗം നടത്തി. അബ്ദുൽ മജീദ് പയ്യന്നൂർ അഷ്‌റഫ് വെള്ളപ്പാടം ബഷീർ താമരശ്ശേരി എന്നിവർ സംസാരിച്ചു. അബൂബക്കർ ഫൈസി വെള്ളില ജബ്ബാർ മേലേതിൽ അഷ്‌റഫ് തോട്ടപ്പായി മുസ്തഫ വെളൂരാൻ കുഞ്ഞുമുഹമ്മദ് മുനീർ വാഫി ഷെയ്ഖ് അഷ്‌റഫ് ഉമ്മർ കോയ ഹാജി സുബൈർ ആലുവ സാലിംച്ച തൃക്കരിപ്പൂർ മുഹമ്മദ് മണ്ണേരി അബ്ദുൽ കരീം കാസിം കാവുമ്പുറത്ത് അബൂസക്കീ അബ്ദുൽ റഷീദ് തൃശൂർ ജമാൽ അറക്കൽ അബ്ദുൽ ലത്തീഫ് ഹാജി എന്നിവർ സംബന്ധിച്ചു. തുടർന്ന് നടന്ന മജ്ലിസുന്നൂറിന് ആരിഫ് ബാഖവി നേതൃത്വം നൽകി. ജനറൽ സെക്രെട്ടറി സൈനുദ്ധീൻ അസ്അദി സ്വാഗതവും ഓർഗനൈ സിംഗ് സെക്രെട്ടറി ഷഹീർ നന്ദി യും പറഞ്ഞു

Advertisment