Advertisment

വിവേചനപരവും അശാസ്ത്രീയവുമായ ആരാധനാ നിയന്ത്രണം : താക്കീതായി സമസ്ത പ്രതിഷേധ സംഗമം

New Update

publive-image

Advertisment

സമസ്ത കോഡിനേഷന്‍ കമ്മിറ്റി പാലക്കാട് കലക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമം എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: സര്‍വ്വ മേഖലകളിലും കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് നിയന്ത്രണം തുടരുന്ന പശ്ചാത്തലത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജുമുഅ നിസ്‌ക്കാരത്തിന് അനുവാദം നല്‍കുക, പള്ളികളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുക എന്നീ ആവശ്യങ്ങുളന്നയിച്ച് ജില്ലാ കേന്ദ്രങ്ങളിലും തദ്ധേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമുന്നിലും സമസ്തയുട നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സംഗമം സര്‍ക്കാരിനുള്ള താക്കീതായി.

മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ വെള്ളിയാഴ്ച നമസ്‌കാരത്തിന് ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്.പൊതു ഇടങ്ങളിലും വാഹനങ്ങളിലും മറ്റു ചടങ്ങുകളിലുമെല്ലാം കൂടുതല്‍ ജനങ്ങള്‍ക്ക് ഇടപഴകാന്‍ അവസരം ലഭിക്കുമ്പോഴും ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഇത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കും.

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബലിപെരുന്നാള്‍ നമസ്‌കാരത്തിനും അനുമതി നല്‍കണമെന്ന് പ്രതിഷേധ സംഗമങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കലക്ടറേറ്റിനുമുന്നിലും ജില്ലയിലെ തദ്ധേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നിലും സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സംഗമം.

കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച് നിയമം അനുശാസിക്കുന്ന വിധം പത്തുപേരില്‍ അധികരിക്കാതെ പ്രതിനിധികളെ പരിമിതപ്പെടുത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാലക്കാട് കലക്ടറേറ്റിനുമുന്നില്‍ നടത്തിയ പ്രതിഷേധ സംഗമം എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലെക്കിടി ഉദ്ഘാടനം ചെയ്തു.

അലവി ഫൈസി കുളപ്പറമ്പ് അദ്ധ്യക്ഷനായി. ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി ഫൈസി കോട്ടോപാടം സ്വാഗതവും, അഡ്വ.നാസര്‍ കാളമ്പാറ നന്ദിയും പറഞ്ഞു. പ്രതിഷേധസംഗമത്തിന് ശേഷം നേതാക്കള്‍ ജില്ലാ കലക്ടറെ കണ്ട് നിവേദനം നല്‍കി. ആവശ്യം സര്‍ക്കാരിനെ അറിയിക്കാമെന്ന് കലക്ടര്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.

palakkad news
Advertisment