Advertisment

"സമീർ ഏറാമല " ഇൻകാസ് ഖത്തറിന് ലഭിച്ച ഏറ്റവും മികച്ച പ്രസിഡൻ്റ് - ഫാസിൽ വടക്കേകാട്

New Update

ഇൻകാസ് ഖത്തർ എന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പോഷക സംഘടന, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ഒരു അഭിവാജ്യ ഘടകമായി മാറിത്തുടങ്ങിയത് കഴിഞ്ഞ രണ്ട് വർഷക്കാലയളവിലാണ്. 2017 ൽ കെ പി സി സി യുടെ നിർദ്ദേശപ്രകാരം ഇൻകാസ് ഖത്തറിൻ്റെ അധ്യക്ഷ പദവി സമീർ ഏറാമല ഏറ്റെടുക്കുമ്പോൾ, ഇത്രയും ഭാരിച്ച ഉത്തരവാദിത്വം തന്മയത്തത്തോടു കൂടെ ഒരു യുവാവിന് നിറവേറ്റുവാൻ കഴിയുമോ എന്ന് പല മുതിർന്ന ഇൻകാസ് ഖത്തർ നേതാക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അതു വരെ ഖത്തർ പൊതു സമൂഹത്തിൽ കേവലം പൊതുപരിപാടികളും, മിതമായ രീതിയിലുളള സാമൂഹ്യ പ്രവർത്തനങ്ങളും മാത്രം ചെയ്ത് ഒതുങ്ങി നിന്നിരുന്ന ഒരു സംഘടന, ജന ഹൃദയങ്ങളിൽ ചേക്കേറുന്ന കാഴ്ചയാണ് പിന്നീടങ്ങോട്ട് കണ്ടത്...

Advertisment

ഈ കാലയളവിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഏതൊരു പ്രവർത്തനത്തിൻ്റെ വിജയത്തിന് പുറകിലും സമീർ ഏറാമല എന്ന പ്രസിഡൻ്റ് ൻ്റേയും, അദ്ദേഹത്തിൻ്റെ മനസ്സറിഞ്ഞ് കൂടെ നിന്ന് പ്രവർത്തിക്കുന്ന മറ്റ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടേയും ആത്മ സമർപ്പണമാണ്. അദ്ദേഹത്തിൻ്റെ കൂടെ നിന്ന് പ്രവർത്തിയ്ക്കുന്ന ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് അൻവർ സാദത്തിൻ്റെ പേര് പരാമർശിയ്ക്കാതെ പോയാൽ അതൊരു അനീതിയാവും...

കേരളം പ്രളയത്തിലകപ്പെട്ടപ്പോൾ , അതിൽ വീടുകൾ നഷ്ടപ്പെട്ട 15 ഓളം കുടുംബങ്ങൾക്ക് വയനാട് ജില്ലയിൽ വീട് നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിയ്ക്കുന്നത് ഇൻകാസ് ഖത്തറിൻ്റെ മികച്ച പ്രവർത്തനങ്ങളുടെ ഒരു ഉദാഹരണം മാത്രം. ലോകം കോവിഡ്- 19 മഹാമേരി യിൽ വിറങ്ങലിച്ച് നിന്നപ്പോൾ, ഖത്തറിലെ മലയാളി സമൂഹത്തിലെ ഒരാൾ പോലും ജോലി നഷ്ടമായ പ്രതിസന്ധി മൂലം വിഷന്നിരിയ്ക്കാൻ പാടില്ല എന്ന ഇൻകാസ് ഖത്തറിൻ്റെ അമരക്കാരൻ സമീർ ഏറാമല യുടേയും, മറ്റു സെൻട്രൽ കമ്മിറ്റി, ജില്ലാ കമ്മിറ്റി ഭാരവാഹികളുടേയും ദൃഢ നിശ്ചയപ്രകാരം ആയിരത്തിൽ പരം ഭക്ഷണ കിറ്റുകൾ ദുരിതമനുഭവിക്കുന്നവർക്ക് എത്തിച്ചു കൊടുത്തുകൊണ്ടും ഖത്തറിലെ ഇന്ത്യൻ ജനഹൃദയങ്ങളിൽ സ്ഥാനം നേടി.

ഇവിടെ തീരുന്നില്ല കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ. കൊറോണ വയറസ് മൂലം നാട്ടിലേയ്ക്ക് യാത്ര ചെയ്യുവാൻ കഴിയാതെ പകച്ചു നില്ക്കുന്ന രോഗികളേയും, സന്ദർശന വിസയിൽ വന്ന് കാലാവധി തീർന്നവരേയും, ജോലി നഷ്ടമായവരേയും, മുതിർന്ന പൗരന്മാരേയും നാട്ടിലെത്തിയ്ക്കാൻ അശ്രാന്ത പരിശ്രമത്തിലാണ് ഇൻകാസ് ഖത്തറും, സമീർ ഏറാമലയും സഹപ്രവർത്തകരും. അതിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ കേരളത്തിലേയ്ക്ക് ഇൻകാസ് ഖത്തറിൻ്റെ ചാർട്ടേട് ഫ്ലൈറ്റ് ഒരുക്കുവാനുള്ള തീവ്ര ശ്രമങ്ങൾ നടന്നു കൊണ്ടിരിയ്ക്കുന്നു.

കേന്ദ്ര കേരള സർക്കാറുകളുടെ അനുമതി ലഭ്യമാക്കിയ ഇൻകാസ് ഖത്തറിന്, കേവലം ചില ഫോർമാലിറ്റി കൂടെ കഴിഞ്ഞാൽ ആ സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുങ്ങും.ഇതിനു വേണ്ടി സമീറിൻ്റെ കൂടെ എണ്ണയിട്ട യന്ത്രം പോലെ വൈസ് പ്രസിഡൻറ് അൻവർ സാദത്തും, വിപിനും, സിറാജ് പാലൂരും, ആഷിഖ് അഹമ്മദും, മറ്റു കമ്മിറ്റി ഭാരവാഹികളും തങ്ങളുടെ ജോലി തിരക്കിനിടയിലും ഓടി നടന്ന് പ്രവർത്തിയ്ക്കുന്നത് കാണുമ്പോൾ, അഭിമാനത്തോടെ എനിയ്ക്ക് പറയാൻ കഴിയും ഇൻകാസ് ഖത്തർ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പ്രസിഡൻ്റ് സമീർ ഏറാമല തന്നെയാണന്ന്...

sameer eramala
Advertisment