Advertisment

ബേബി ഷവര്‍ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് സമീറ റെഡി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നടി സമീറാ റെഡ്ഡിയും ഭര്‍ത്താവ് അക്ഷയ് വര്‍ദെയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ താരം തന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. കടും മഞ്ഞ നിറത്തിലുള്ള പട്ടു സാരി അണിഞ്ഞാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

https://www.instagram.com/stories/reddysameera/?utm_source=ig_embed

ചിത്രത്തിനൊപ്പം തനിക്കൊപ്പം എല്ലായ്‌പ്പോഴും കൂടെ ഉണ്ടായിരുന്നവരോട് നന്ദിയും താരം അറിയിച്ചു. ജീവിതത്തിലെ ഉയര്‍ച്ചകളിലും താഴ്ച്ചകളിലും കൂടെ നിന്നവര്‍. ഭര്‍ത്താവ്. അദ്ദേഹത്തിന്റെ വീട്ടുകാര്‍, തന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവര്‍ക്കും സമീറ സ്‌നേഹവും നന്ദിയും അറിയിച്ചിട്ടുണ്ട്.

javascript:;

മൂത്ത മകന്‍ ഒരു അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ ഒരു അമ്മക്കുട്ടിയ്ക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍.

Advertisment