Advertisment

ഒന്‍പതാം മാസത്തില്‍ നിറവയറുമായി വെള്ളത്തിനടയില്‍ സമീറ റെഡ്ഡിയുടെ ഫോട്ടോഷൂട്ട്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: ഒന്‍പതാം മാസത്തില്‍ നിറവയറുമായി വെള്ളത്തിനടയില്‍ സമീറ റെഡ്ഡിയുടെ ഫോട്ടോഷൂട്ട് വാര്‍ത്തകളില്‍ നിറയുന്നു. തന്റെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനിടയിലാണ് ചലച്ചിത്ര താരം സമീറ റെഡ്ഡി വേറിട്ട ഫോട്ടോഷൂട്ട് നടത്തിയത്. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.

Advertisment

publive-image

ഒരു വിഭാഗം സിനിമ ആരാധകര്‍ വിമര്‍ശിക്കാനായി സമയം കണ്ടെത്തുമ്ബോഴും, ബോളിവുഡിലെ സുഹൃത്തുക്കളും, ഭര്‍ത്താവും,കുടുംബവുമെല്ലാം സമീറയ്ക്ക് മുഴുവന്‍ പിന്തുണയാണ് പ്രഖ്യാപിക്കുന്നത്. ഗര്‍ഭാവസ്ഥയെ മറക്കാനാവാത്ത വിധം ആഘോഷിക്കുക തന്നെയാണ് വേണ്ടതെന്ന് സമീറ പറഞ്ഞു.

publive-image

എന്തു പ്രസക്തിയുള്ള വിഷയങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നാലും അതിനെ ട്രോളുന്നവര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി കൊടുക്കുകയാണ് സമീറ റെഡ്ഡി. ഗര്‍ഭാവസ്ഥയെ ട്രോളുന്നത് അത്ര ആരോഗ്യകരമായ അവസ്ഥയല്ലെന്നും, ഈ ട്രോളുന്നവരെല്ലാം അവരെ പ്രസവിക്കുമ്ബോള്‍ അവരുടെ അമ്മ 'ഹോട്ട്' ആയിരുന്നോ എന്ന് ചിന്തിക്കണമെന്നും സമീറ പ്രതികരിച്ചു.

publive-image

Advertisment