സിസേറിയന് ശേഷം വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് ശരീരം കടന്നു പോകുന്നത്. തുന്നലുകൾ എന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നു ; ഉറക്കമില്ലാത്ത ദിവസങ്ങൾ, തുടർച്ചയായുള്ള മുലയൂട്ടലും ശരീരത്തിന് ക്ഷീണമുണ്ടാക്കുന്നു ; ആരാധകരോടുള്ള വാക്ക് പാലിച്ച് സമീറ

ഫിലിം ഡസ്ക്
Saturday, July 20, 2019

കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ശാരീരിക മാറ്റങ്ങളെ കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും ആരാധകരോട് പങ്കുവയ്ക്കുമെന്ന് സമീറ റെഡ്ഢി വാക്കു നൽകിയിരുന്നു. കുഞ്ഞിന് ജന്മം നൽകി അഞ്ചാം ദിവസം തന്നെ ആ വാക്ക് പാലിച്ചിരിക്കുകയാണ് സമീറ. #imperfectlyperfect ( ഇംപെർഫെക്റ്റ്‌ലി പെർഫെക്റ്റ്) എന്ന ഹാഷ്ടാഗോടെയാണ് സമീറ പുതിയ ക്യാംപെയിന് തുടക്കമിട്ടിരിക്കുന്നത്.

അമ്മയായതിന് ശേഷം ഉണ്ടായ ശാരീരിക മാനസിക പ്രയാസങ്ങളെ കുറിച്ച് സമീറ പറയുന്നതിങ്ങനെ…

” പ്രസവശേഷമുള്ള എന്റെ ആരോഗ്യത്തെക്കുറിച്ച് ആരാധകരോട് പങ്കുവയ്ക്കുമെന്ന് ഞാൻ വാക്കു നൽകിയിരുന്നു. സിസേറിയന് ശേഷം വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് ശരീരം കടന്നു പോകുന്നത്. തുന്നലുകൾ എന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നുണ്ട്. ഉറക്കമില്ലാത്ത ദിവസങ്ങൾ, തുടർച്ചയായുള്ള മുലയൂട്ടലും ശരീരത്തിന് ക്ഷീണമുണ്ടാക്കുന്നുണ്ട്. വയറിലെ നീരു കുറയാൻ കുറച്ചു ദിവസമെടുക്കും.

ഇത് സിസേറിയനു ശേഷം അഞ്ചു ദിവസം കഴിഞ്ഞപ്പോഴുള്ള അവസ്ഥയാണ്. മകളെ കിട്ടിയതിന്റെ സന്തോഷം തീർച്ചയായും എനിക്കുണ്ട്. പക്ഷേ ഹോർമോൺ മാറ്റങ്ങൾ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്.

https://www.instagram.com/reddysameera/?utm_source=ig_embed

×