Advertisment

മേയ്ക്കപ്പ് ഇല്ലാത്ത ഞാന്‍ ഇങ്ങനെയാണ്... നരച്ച മുടിയും മുഖക്കുരും വെളിപ്പെടുത്തി സമീറ റെഡ്ഢി

author-image
ഫിലിം ഡസ്ക്
Updated On
New Update

ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് തെന്നിന്ത്യൻ താരം സമീറ റെഡ്ഢി. തന്റെ നരച്ച മുടിയും

മെയ്ക്കപ്പ് ഇല്ലാത്ത മുഖവും വെളിപ്പെടുത്തുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ്, സുന്ദരിയായി

പ്രത്യക്ഷപ്പെടാനുള്ള സാമൂഹിക സമ്മർദ്ദത്തിനെതിരെ താരം സംസാരിച്ചത്. സമൂഹം നിഷ്കർഷിക്കുന്ന

അഴകിന്റെ അളവുകോലുകൾക്ക് പിന്നാലെ പോയി ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ സ്വന്തം ആരോഗ്യത്തിലും സന്തോഷത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് താരം അഭ്യർത്ഥിച്ചു.

Advertisment

publive-image

സമൂഹമാധ്യമത്തിൽ സമീറയ്ക്കു ലഭിച്ച ഒരു സന്ദേശമാണ് ബോഡി ഷെയ്മിങ്ങിനെതിരെ വിഡിയോ ചെയ്യാൻ പ്രേരണയായതെന്ന് താരം വെളിപ്പെടുത്തി. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ: "ഒരുവയസുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു.

പ്രസവത്തിനു ശേഷം അവരെ കാണാൻ ഒട്ടുംസൗന്ദര്യമില്ലെന്നും ബേബി ഫാറ്റ് മൂലം തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നും പറഞ്ഞായിരുന്നു അവരുടെ സന്ദേശം. എന്റെ ചിത്രങ്ങൾ അവരെ വിഷാദിയാക്കുന്നെന്നും പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അതുകൊണ്ടാണ് ഉറക്കമുണർന്ന രൂപത്തിൽ ഒരു മെയ്ക്കപ്പു പോലും ഉപയോഗിക്കാതെ നിങ്ങളുടെ മുന്നിൽ വരാൻ തീരുമാനിച്ചത്. നമ്മെക്കുറിച്ച് നമുക്കു തന്നെയുള്ള പ്രതീക്ഷകളിൽതീർച്ചയായും ഇതൊരു പോസിറ്റീവ് ചിന്ത നിറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു," താരം ആമുഖമായി പറഞ്ഞു.

sameera reddy
Advertisment