Advertisment

ഇന്ത്യയില്‍ നിന്നുള്ള സംഝോത എക്‌സ്പ്രസ് സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ സര്‍വീസ് നടത്തുന്ന തീവണ്ടിയായ സംഝോധ എക്‌സ്പ്രസിന്റെ സര്‍വീസ് പുനരാരംഭിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. നാളെ മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സംഝോധാ എക്‌സ്പ്രസിന്റെ സാധാരണ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം.

അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും സംഝോധ എക്‌സ്പ്രസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പാക്കിസ്ഥാന്‍ സര്‍വീസ് നിര്‍ത്തിവെച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ നടപടി.

ആഴ്ചയില്‍ രണ്ട് ദിവസം ഇന്ത്യക്കും പാക്കിസ്ഥാനും ഇടയും സര്‍വീസ് നടത്തുന്ന ട്രെയിനാണ് സംഝോത എക്‌സ്പ്രസ്. 6 എസ് സ്ലീപ്പര്‍ കോച്ചുകളും എസി 3 ടയര്‍ കോച്ചുകളും ഉള്‍പ്പെടുന്നതാണ് സംഝോധ എക്‌സ്പ്രസ്. 1976 ലാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലൂടെ സംഝോധ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നത്. 1971 ലെ യുദ്ധത്തിന് ശേഷം ഷിംല കരാര്‍ അനുസരിച്ചാണ് സര്‍വീസ് തുടങ്ങിയത്. സ്ലീപ്പര്‍ കോച്ചുകളും എസി 3 ടയര്‍ കോച്ചുകളുമാണ് സംഝോധ എക്‌സ്പ്രസിലുള്ളത്.

Advertisment