Advertisment

സ്മാര്‍ട്ട് ഫോണ്‍ അതിവേഗത്തില്‍ ചാര്‍ജാകാന്‍ ക്വിക്ക് ചാര്‍ജ് 5 ടെക്നോളജി

author-image
ടെക് ഡസ്ക്
Updated On
New Update

ക്യുവല്‍കോം മൊബൈല്‍ ഫോണുകളുടെ സ്പീഡ് ചാര്‍ജിംഗിന്‍റെ പുതിയ ടെക്നോളജി അവതരിപ്പിച്ചു .

100W സ്പീഡില്‍ ലഭിക്കുന്ന ക്വിക്ക് ചാര്‍ജ് 5 സംവിധാനം ഉടന്‍ തന്നെ പുതിയ ഫോണുകളില്‍

ലഭ്യമായേക്കും. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചിപ്പ് നിര്‍മ്മാതാക്കളായ

ക്യുവല്‍കോമാണ് ലോകത്തിലെ പ്രമുഖ ആന്‍ഡ്രോയ്ഡ് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ചിപ്പ് നിര്‍മ്മിച്ച്

നല്‍കുന്നത്.

Advertisment

publive-image

ക്യുവല്‍കോം അവകാശവാദ പ്രകാരം പുതിയ ടെക്നോളജി ഉപയോഗിച്ച് ഒരു ഫോണ്‍ 5 മിനുട്ടിനുള്ളില്‍

50 ശതമാനം ചാര്‍ജാകും. ഇതിന് പുറമേ 15 മിനുട്ടിനുള്ളില്‍ ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജാകും.

നേരത്തെ ഇറങ്ങിയ ക്വിക്ക് ചാര്‍ജ് 4, ക്വിക്ക് ചാര്‍ജ് 4 പ്ലസ് എന്നിവയുടെ പിന്‍ഗാമിയാണ്

ക്വിക്ക് ചാര്‍ജ് 5.

പവര്‍ ഡെലിവറി പ്രോഗ്രമബിള്‍ പവര്‍ സപ്ലേ (പിഡി-പിപിഎസ്) പ്രോട്ടോകോള്‍ അധികരിച്ചാണ്

ക്വിക്ക് ചാര്‍ജ് 5 പ്രവര്‍ത്തിക്കുന്നത്. ബൈ സെല്‍ ബാറ്ററി സിസ്റ്റം അധികരിച്ച് പ്രവര്‍ത്തിക്കുന്ന

സിസ്റ്റമാണ് ക്വിക്ക് ചാര്‍ജ് 5.

samrt phone
Advertisment