Advertisment

6000 രൂപ ഡിസ്‌കൗണ്ടില്‍ സാംസങ് ഗാലക്‌സി F62 വാങ്ങാം

author-image
ടെക് ഡസ്ക്
New Update

സാംസങ് ഈ വർഷം ഫെബ്രുവരിയിലാണ് ഗാലക്‌സി F62 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന സാംസങ് ഗാലക്‌സി F62-ന് യഥാക്രമം 23,999 രൂപയും, 25,999 രൂപയുമാണ് വില. അതെ 6000 രൂപ ഡിസ്‌കൗണ്ടിൽ ഇപ്പോൾ ഗാലക്‌സി F62 വാങ്ങാം.

Advertisment

 

publive-image

ഇ കോമേഴ്‌സ് വെബ്‌സൈറ്റ് ആയ ഫ്ലിപ്കാർട്ട് രണ്ടാം തിയതി ആരംഭിച്ച ബിഗ് സേവിങ് ഡേയ്സിലൂടെയാണ് സാംസങ് ഗാലക്‌സി F62 6,000 രൂപ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാനുള്ള അവസരം. ഈ മാസം ഏഴാം തിയതി വരെ നീണ്ട് നിൽക്കുന്ന സെയ്‌ലിൽ ഗാലക്‌സി F62 സ്മാർട്ട്ഫോൺ 17,999 രൂപയ്ക്ക് വാങ്ങാം.

ലേസർ ബ്ലൂ, ലേസർ ഗ്രീൻ, ലേസർ ഗ്രേ നിറങ്ങളിൽ വില്പനക്കെത്തിയിരിക്കുന്ന സാംസങ് ഗാലക്‌സി F62, ആൻഡ്രോയിഡ് 11 അടിസ്ഥാനമായ യുഐ 3.1-ൽ ആണ് പ്രവർത്തിക്കുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400) സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ്. ഒക്ട-കോർ എക്‌സിനോസ് 9825 SoC പ്രോസസ്സർ 8 ജിബി വരെ റാമുമായി ചേർന്ന് പ്രവർത്തിക്കുന്നു.

64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസറും 12 മെഗാപിക്സൽ സെക്കൻഡറി സെൻസറും (123 ഡിഗ്രി ഫീൽഡ്-വ്യൂവിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ്), 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ചേരുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്‌സി എഫ് 62-ൽ. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയാണ് ക്രമീകരിച്ചിരിക്കുന്നത്. 4K വീഡിയോ റെക്കോർഡിംഗ് വരെ ഇരു ക്യാമറകളും പിന്തുണയ്ക്കും.

SAMSUNG GALAXI
Advertisment