Advertisment

സാംസങ് ഗാലക്‌സി എ9 എസ്, ഗാലക്‌സി എ6 എസ് അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

 

Advertisment

publive-image

സാംസങ് ഗാലക്‌സി എ9 എസ്, ഗാലക്‌സി എ6 എസ് സ്മാര്‍ട്‌ഫോണുകള്‍ ചൈനയില്‍ അവതരിപ്പിച്ചു. ഗാലക്‌സി എ6 എസ് നവംബര്‍ 1നും ഗാലക്‌സി എ9 എസ് നവംബര്‍ 11നും വില്‍പ്പന ആരംഭിക്കും.

1080×2220 പിക്സല്‍ റെസൊല്യൂഷനില്‍ 6.39 ഇഞ്ച് സമോലെഡ് സ്‌ക്രീനാണ് എ9 എസിന് ഉള്ളത്. 660 ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,800 എംഎഎച്ചാണ് ബാറ്ററി.

publive-image

 

6 ജിബി റാം 128 ജിബി സ്റ്റോറേജ്, 568 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. ഫോണിന്റെ പുറകുവശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. നാല് റിയര്‍ ക്യാമറകളാണ് ഫോണിനുള്ളത്.

8 എംപി വൈഡ് സെന്‍സര്‍, 10 എംപി ടെലിഫോട്ടോ ലെന്‍സ്, 24 എംപി ക്യാമറ, 5 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണ്. 24 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്. 6 ജിബി റാം വാരിയന്റിന് 37,040 രൂപയാണ് വില വരുന്നത്.

publive-image

 

18:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.23 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് എ6 എസിന് ഉള്ളത്. 660 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്.

3,200 എംഎഎച്ചാണ് ബാറ്ററി. 6 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്.

12 എംപി 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 5 എംപി സെല്‍ഫി ക്യാമറയുമാണ്. ബ്ലാക്ക്, റെഡ്, ബ്ലു എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 18990, 23215 രൂപ എന്നിങ്ങനെയാണ് വില.

Advertisment