Advertisment

ഗാലക്സി എം30 ഇന്ത്യയിൽ അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

സാംസങ് ഗാലക്സി-എം സീരീസിലെ ഗാലക്സി എം30 ഇന്ത്യയിൽ അവതരിപ്പിച്ചു. ഗാലക്സി എം10, ഗാലക്സി എം20 ഫോണുകൾക്ക് ശേഷം ഈ പരമ്പരയിൽ ഇറങ്ങുന്ന മൂന്നാമത്തെ ഫോണാണ് ഇത്. റിലീസിനോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകളുമായാണ് എം30 എത്തുന്നത്. ആമസോൺ, സാംസങ് ഇ-ഷോപ്പ് സെെറ്റുകളില്‍ മാർച്ച് 7 മുതൽ ലഭ്യമാകും.

രണ്ട് വേരിയന്റുകളിലായി ഇറങ്ങുന്ന ഗാലക്സി എം30ന്റെ 4 ജി.ബി റാം 64 ജി.ബി സ്റ്റോറേജ് ഫോണിന് 14,990 രൂപയാണ് വില. ഇതിന് പുറമെ 6 ജി.ബി റാം 128 സ്റ്റോറേജ് ഫോണിന്റെ വില 17,990 രൂപയാണ് വില. ഗ്രേഡിയന്റ് ബ്ലാക്ക്, ഗ്രേഡിയന്റ് ബ്ലൂ നിറങ്ങളിലാണ് എം30 ഇറങ്ങിയിട്ടുള്ളത്. നിലവിൽ എം സീരീസിൽ ഇറങ്ങിയിട്ടുള്ള വില കൂടിയ ഫോണാണ് ഗലക്സി എം30.

publive-image

ആൻഡ്രോയിഡ് 8.1 ഓറിയോ ഒ.എസോടു കൂടിയ എം30ൽ നാനോ ‍ഡ്യുവൽ സിമ്മാണുള്ളത്. 6.4 ഇഞ്ച് ഫുൾ എച്ച്.ഡി സൂപ്പർ അമോൽഡ് ഇൻഫിനിറ്റി-യു നോച്ച്‍ഡ‍് ഡിസ്പ്ലെയാണ് എം30ന് ഉള്ളത്. വെെഡ്‍വെെൻ എൽ1 സർട്ടിഫിക്കറ്റോട് കൂടി ഇറങ്ങുന്ന ഗാലക്സി എം30ൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രെെം വീഡിയോകൾ എച്ച്.ഡി മികവോടെ ലഭ്യമാകും.

ത്രിപ്പിൾ റിയർ ക്യാമറയാണ് എം30ന്റേത്. 13 പിക്സലിന്റെ പ്രെെമറി സെൻസറും 5 എം.പിയുടെ ഡെപ്ത് സെൻസറും 5 എം.പിയുടെ അൾട്ര വെെഡ് ആംഗിൾ ലെൻസും ചേരുന്നതാണ് ഫോണിന്റെ ക്യാമറ. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും എം30ന് ഉണ്ട്.

publive-image

5,000 എം.എ.എച്ചിന്റെ ഫാസ്റ്റ് ചാർജിംഗ് ബാറ്ററിയാണ് എം30ന്റേത്. റിയർ ഫിംഗർപ്രിന്റ് സ്കാനർ സൗകര്യവും ഫെയ്സ്‍ലോക്ക് സൗകര്യവും ഫോണിലുണ്ട്. ഒക്ട-കോർ എക്സിനോസ് 7904 പ്രൊസസറാണ് ഫോണിന്റേത്. 64- 128 ജി.ബി സ്റ്റോറേജോട് കൂടി എത്തുന്ന ഗാലക്സി എം30 എസ്.ഡി കാർഡ് വഴി 512 ജി.ബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാവുന്നതാണ്.

Advertisment