Advertisment

സെപ്റ്റംബറിൽ സാംസങ് ഗാലക്‌സി എം 51 ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്

New Update

സെപ്റ്റംബറിൽ സാംസങ് ഗാലക്‌സി എം 51 ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ അഭ്യുഹങ്ങളുടെ ഭാഗമായ ഈ പുതിയ സ്മാർട്ട്‌ഫോൺ 7,000 എംഎഎച്ച് ബാറ്ററിയുമായാണ് വരുന്നതെന്ന് വ്യക്തമാക്കി.

Advertisment

ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായി സാംസങ് ഗാലക്‌സി എം 51 വരുമെന്നും പഞ്ച്-ഹോൾ ഡിസൈനിലുള്ള അമോലെഡ് ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്നും മുമ്പത്തെ ചില അഭ്യൂഹങ്ങളിൽ ഉണ്ടായിരുന്നു. ഈ ഹാൻഡ്‌സെറ്റ് സാംസങ്ങിന്റെ ഏറ്റവും പുതിയ വൺ യുഐയ്‌ക്കൊപ്പം വരാൻ സാധ്യതയുണ്ട്.

publive-image

പ്രാദേശിക വാർത്താ ഏജൻസിയായ ഇന്തോ-ഏഷ്യൻ ന്യൂസ് സർവീസ് (ഐ‌എ‌എൻ‌എസ്) റിപ്പോർട്ടുകൾ പറയുന്നത് സാംസങ് ഗാലക്‌സി എം 51 കമ്പനിയുടെ ഏറ്റവും പുതിയ ‘മെയ്ക്ക് ഇൻ ഇന്ത്യ' ഓഫറായിരിക്കുമെന്നാണ്.

സെപ്റ്റംബർ രണ്ടാം വാരം മുതൽ രാജ്യത്ത് അവതരിപ്പിക്കുവാൻ തയ്യാറെടുക്കുന്ന ഈ സ്മാർട്ഫോണിന് 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലായിരിക്കും വില വരിക. നിർമാണ പ്രശ്‌നങ്ങൾ കാരണം സാംസങ് യഥാർത്ഥ പ്ലാൻ സെപ്റ്റംബറിലേക്ക് നീക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും ഗാലക്‌സി എം 51 ജൂലൈയിൽ അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ഗാലക്‌സി എം 51 നിർദ്ദേശിക്കുന്ന ഒരു സപ്പോർട്ട് പേജും ഈ മാസം ആദ്യം സാംസങ്ങിന്റെ റഷ്യൻ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. ഏറ്റവും പുതിയ എം-സീരീസ് ഫോണുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മോഡൽ നമ്പർ SM-M515F മായി ഈ ഫോൺ വരുന്നു.

സാംസങ് ഗാലക്‌സി എം 51 ന് 6.67 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയുണ്ടെന്നും ഒക്ട കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 SoC ഉൾപ്പെടുന്നുവെന്നും അഭ്യൂഹമുണ്ട്. ഇതിൽ കുറഞ്ഞത് 8 ജിബി റാമും, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 64 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഈ പുതിയ സ്മാർട്ട്ഫോണിൽ വന്നേക്കാം. കൂടാതെ, 25W ഫാസ്റ്റ് ചാർജിംഗുമായി ഈ ഹാൻഡ്‌സെറ്റ് വരാൻ സാധ്യതയുണ്ട്.

tec news samsung galaxy m51
Advertisment