Advertisment

സാംസങ് ഗാലക്‌സി എം12 പുറത്തിറക്കി

author-image
ടെക് ഡസ്ക്
New Update

സാംസങിന്‍റെ ഗാലക്‌സി എം12 സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. സാംസങിന്റെ ഗാലക്‌സി എം11

സ്മാര്‍ട്‌ഫോണിന്റെ പിന്‍ഗാമിയാണ്. ക്വാഡ് റിയര്‍ ക്യാമറയോടുകൂടി പുറത്തിറങ്ങുന്ന ഫോണില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച് സ്‌ക്രീനാണുള്ളത്. വശത്തായി നല്‍കിയിരിക്കുന്ന ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 6000 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്.

Advertisment

publive-image

720 x 1600 പിക്‌സല്‍ റസലൂഷനുള്ള 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ടിഎഫ്ടി ഇന്‍ഫിനിറ്റി-വി

ഡിസ്‌പ്ലേയാണിതിന്. എക്‌സിനോസ് 850 പ്രൊസസര്‍ ചിപ്പിനെ പോലുള്ള ഒരു ഒക്ടാകോര്‍ പ്രൊസസര്‍ ചിപ്പാണ് ഉപയോഗിച്ചിട്ടുള്ളത്.

3ജിബി/32 ജിബി, 4ജിബി/ 128 ജിബി വേരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ്

ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കാനാവും.

ക്വാഡ് റിയര്‍ ക്യാമറയില്‍ 48 എംപി, അഞ്ച് എംപി അള്‍ട്രാ വൈഡ് ക്യാമറ, രണ്ട് എംപി

മാക്രോ സെന്‍സര്‍, രണ്ട് എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. എട്ട്

മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

ഫോണിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിയറ്റ്‌നാമിലെ സാംസങ് വെബ്‌സൈറ്റില്‍

ഫോണ്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കിലും ആ ലിങ്ക് പിന്നീട് പിന്‍വലിച്ചു. അട്രാക്റ്റീവ് ബ്ലാക്ക്,

എലഗന്റ് ബ്ലൂ, ട്രെന്‍ഡി എമറാള്‍ഡ് ഗ്രീന്‍ എന്നീ നിറങ്ങളിലുള്ള ഫോണുകളാണ് സാംസങ് വിയറ്റ്‌നാംവെബ്‌സൈറ്റില്‍ കാണിച്ചിരുന്നത്.

samsung galaxy
Advertisment